പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ‘കര്ണന്’. ചിത്രത്തിൽ മലയാളി നടി രജിഷ വിജയനാണ് നായികയായെത്തുന്നത്. അഭിനയത്തോടൊപ്പം തന്റെ ചിത്രങ്ങളിൽ ധനുഷ് ഗാനവും ആലപിക്കാറുണ്ട്. ധനുഷ് പാടുന്ന എല്ലാ പാട്ടുകളും ഹിറ്റായി മാറാറുമുണ്ട്. കർണ്ണനിലും ധനുഷ് ഗാനം ആലപിക്കുന്നുണ്ട്. ‘തട്ടാന്‍ തട്ടാന്‍’ എന്ന ഗാനമാണ് ധനുഷ് പാടിയിരിക്കുന്നത്. ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.
സന്തോഷ് നാരായണനാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. യുഗഭാരതിയുടേതാണ് വരികള്‍. ധനുഷിനൊപ്പം മീനാക്ഷി ഇളയരാജയും പാട്ട് പാടുന്നുണ്ട്.
പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്ണന്. രജിഷയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കര്ണന്. ലാല്‍, യോഗി ബാബു, നടരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് കര്‍ണന്റെ നിര്‍മാണം. ക്യാമറ- തേനി ഈശ്വര്‍, എഡിറ്റിംഗ്-സെല്‍വ.ആര്.കെ . ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും.
Post Your Comments