
പ്രേഷകരുടെ പ്രിയപ്പെട്ട നടി ഭാമയ്ക്ക് പെൺകുഞ്ഞ് ജനിച്ചു. 2020 ജനുവരിയിലായിരുന്നു അരുണുമായുള്ള ഭാമയുടെ വിവാഹം. ലോക്ക്ഡൗൺ കാലത്തിന് പിന്നാലെ നടി ഗര്‍ഭിണിയാണെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും നടിയോ കുടുംബാംഗങ്ങളോ കൂടുതല്‍ വിവരം പുറത്ത് വിട്ടിരുന്നില്ല.
ഒടുവില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് നടി ഭാമയും കുടുംബവുമിപ്പോള്‍. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവരം പുറത്ത് വന്നതോടെ ഭാമയ്ക്കും കുടുംബത്തിനും ആശംസകളുമായി പ്രിയപ്പെട്ടവര്‍ രംഗത്തെത്തി.
ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം നടക്കുന്നത് കഴിഞ്ഞ വർഷം ജനുവരി 30നായിരുന്നു. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വെച്ചായിരുന്നു വിവാഹം. മലയാള സിനിമാലോകം ഒന്നടങ്കം ഭാമയ്ക്കും അരുണിനും ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു.
Post Your Comments