പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും. ജനുവരി 11 നാണ് വിരാട് കോഹ്‌ലിക്കും അനുഷ്കയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. ഇതിന്റെ സന്തോഷ വാർത്ത കോലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ ഇരുവരുടെയും മകൾ വാമികയ്ക്ക് ഇപ്പോൾ രണ്ടു മാസം പ്രായമായിരിക്കുകയാണ്. ഇതിന്റെ സന്തോഷത്തിലാണ് അനുഷ്‌കയും കോലിയും. ഇരുവരും കേക്ക് മുറിച്ചാണ് മകൾക്ക് രണ്ടും മാസം പൂർത്തിയായത് ആഘോഷിച്ചത്.
https://www.instagram.com/p/CKvOEpOpEG_/?utm_source=ig_web_copy_link
റെയിൻ ബോ കേക്കിന്റെ ചിത്രം അനുഷ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്. സന്തോഷകരമായ രണ്ടു മാസമെന്നും അനുഷ്ക ഫൊട്ടോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. അടുത്തിടെ, വനിതാ ദിനത്തിൽ മകൾക്കൊപ്പമുളള അനുഷ്കയുടെ ഫൊട്ടോ ഷെയർ ചെയ്ത് ആശംസകൾ നേർന്നിരുന്നു.
Post Your Comments