പ്രേഷകരുടെ പ്രിയപ്പെട്ട നടൻ അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. വളരെ ബോൾഡ് ആയ നവ്യ സാമൂഹ്യ സേവനങ്ങളിലും മറ്റും സജീവ സാന്നിധ്യമാണ്. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടികാണിക്കാത്ത നവ്യ നവേലി നന്ദ ഇപ്പോൾ കൗമര ഗര്‍ഭധാരണത്തിനെതിരേയുള്ള കാമ്പയിന്റെ ഭാഗമായിരിക്കുകയാണ്.
കൗമാരകാലത്തുള്ള ഗര്‍ഭധാരണം മൗനസികമായും ശാരീരികമായും ഏറെ ദോഷം ചെയ്യുമെന്നും. കുട്ടികളില്‍ അതെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കാമ്പയിനിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നവ്യ പറയുന്നു.
ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആണെങ്കിലും ശൈശവ വിവാഹങ്ങള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. ശൈശവ വിവാഹങ്ങള്‍ നടത്തുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതുമാണ് കൗമാരപ്രായത്തിലുള്ള അമ്മമാരെ സൃഷ്ടിക്കുന്നത്. ഇതിനെതിരെ നിയമങ്ങൾ ഉണ്ടായിട്ടു പോലും പലരും അത് വകവെയ്ക്കാറില്ല.
അമിതാഭ് ബ്ബച്ചന്റെ മകള്‍ ശ്വേത നന്ദയുടെ മകളാണ് നവ്യ. 24 കാരിയായ നവ്യ സ്ത്രീകള്‍ക്ക് തുല്യഅവസരങ്ങള്‍ ഒരുക്കുന്നതിനും അവരെ സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച പ്രൊജക്ട് നവേലി എന്ന സംഘടനയുടെ സ്ഥാപകയാണ് നവ്യ.
Post Your Comments