CinemaGeneralLatest NewsMollywoodNEWS

ഡ്രൈവര്‍, ഗാര്‍ഡ്നര്‍, വാച്ച്മാന്‍, ഇവരിലാരെങ്കിലും ഒരു ദിവസം ലീവായാല്‍ എല്ലാ കാര്യങ്ങളും തകിടം മറിയും

ക്രിസ്മസ് വെക്കേഷന് ഞങ്ങള്‍ അവിടെയായിരുന്നു

1990-കളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായിക നടിയായിരുന്നു സുനിത. വിവാഹ ജീവിതത്തോടെ സിനിമയില്‍ നിന്ന് ബൈ പറഞ്ഞ സുനിത ഇപ്പോഴത്തെ തന്റെ അമേരിക്കന്‍ ലൈഫിനെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ അന്നത്തെ മുന്‍ നിര സൂപ്പര്‍ താരങ്ങളുടെ നായികയായി ശ്രദ്ധിക്കപ്പെട്ട നായിക വേഷങ്ങള്‍ സുനിത അവതരിപ്പിച്ചിട്ടുണ്ട്.

സുനിതയുടെ വാക്കുകള്‍

“വ്യത്യസ്തമാണ് എന്റെ അമേരിക്കന്‍ ജീവിതം. ഡിഗ്രി പഠിച്ചവര്‍ക്ക് പോലും ഇവിടെ ഒരുപാട് തൊഴില്‍ അവസരങ്ങളുണ്ട്. ഒരു ജോലിയും ചെറുതല്ല എന്നതാണ് ഇവിടെയുള്ളവരുടെ കാഴ്ചപാട്. നാട്ടില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു കാര്യത്തിനായി നമുക്ക് മറ്റുള്ളവരെ ഒരുപാട് ആശ്രയിക്കേണ്ടി വരാറുണ്ട്. വീട്ടു ജോലിക്കാര്‍, ഡ്രൈവര്‍, ഗാര്‍ഡ്നര്‍, വാച്ച്മാന്‍, ഇവരിലാരെങ്കിലും ഒരു ദിവസം ലീവായാല്‍ എല്ലാ കാര്യങ്ങളും തകിടം മറിയും. ഇവിടെ യുഎസ്സില്‍ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ നമ്മള്‍ പഠിക്കും. ഞങ്ങള്‍ക്കിവിടെ രണ്ടു വീടുകളുണ്ട്. നഗരത്തിലെ വീടല്ലാതെ ഒരു മൗണ്ടന്‍ ലോഗ് കാബിനുണ്ട്. ക്രിസ്മസ് വെക്കേഷന് ഞങ്ങള്‍ അവിടെയായിരുന്നു. അന്ന് വലിയ മഞ്ഞു വീഴ്ചയില്‍പ്പെട്ടു അതിനുള്ളിലായിപ്പോയി. സ്മോക്കി മൗണ്ടന്‍ എന്ന് പേരുള്ള മലമുകളിലാണത്. മാനും കരടികളും മ്ലാവുകളുമുണ്ട്. രാത്രിയില്‍ അവ ഭക്ഷണം തേടിയെത്തും. ഇപ്പോള്‍ ശീതകാലമാത് കൊണ്ടു മഞ്ഞു മൂടി കിടക്കും. ശിശിര കാലത്ത് മരങ്ങള്‍ നിറം മാറുന്നത് കാണാനും നല്ല ഭംഗിയാണ്”.

shortlink

Related Articles

Post Your Comments


Back to top button