പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ഘോഷാൽ. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് തന്റെ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടിയെത്തുന്ന സന്തോഷ വാർത്ത ശ്രേയ പങ്കുവെച്ചത്. താനും ഭര്‍ത്താവ് ശിലാദിത്യയും കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും ശ്രേയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇപ്പോള്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രേയ.
“ഞാന്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്താണ്. മാതാപിതാക്കളാകാന്‍ ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തോട് ആദ്യമേ നന്ദി പറയുന്നു. വയറ്റില്‍ ഒരു കുഞ്ഞ് വളരുമ്ബോഴുള്ള മഹത്തായ അനുഭവം എന്താണെന്ന് എന്റെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ഞാന്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഞാനത് അനുഭവിച്ചറിയുന്നു. ഒരു സ്ത്രീയ്ക്ക് ഏറ്റവും കൂടുതല്‍ സന്തോഷം പകരുന്നതും അവള്‍ക്കു കിട്ടുന്ന ഏറ്റവും മികച്ച സമ്മാനവും മാതൃത്വത്തിന്റെ മധുരം ആണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.
എന്റെ ഭര്‍ത്താവ് ശൈലാദിത്യ എന്റെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ട് എപ്പോഴും എനിക്കൊപ്പമുണ്ട്. എന്നിലെ മാനസികമായ മാറ്റങ്ങളും വാശികളും കൊഞ്ചലുകളുമെല്ലാം അദ്ദേഹം തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. തിരക്കുകളില്‍ നിന്നൊക്കെ മാറി ഒരുമിച്ചിരിക്കാനും എല്ലാം പങ്കുവയ്ക്കാനും ഇപ്പോഴാണ് ഞങ്ങള്‍ക്കു സമയം കിട്ടുന്നത്.
2015 ലായിരുന്നു ശ്രേയയുടെയും ശിലാദിത്യ മുഖോപാധ്യായയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും ശ്രേയ മികച്ചുനിന്നു.
മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ടാണ് മലയാള സിനിമയിൽ ശ്രേയ ഘോഷാല്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ് ശ്രേയ.
Post Your Comments