GeneralLatest NewsMollywoodNEWSSocial Media

അച്ഛനും അമ്മയ്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേർന്ന് സംവൃത സുനില്‍

അച്ഛന്റെയും അമ്മയുടെയും ചിത്രവും സംവൃത പങ്കുവെച്ചു

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് സംവൃത.

അച്ഛന്റെയും അമ്മയുടെയും ചിത്രവും സംവൃത പങ്കുവെച്ചു. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോയാണ് ഇത്.

https://www.instagram.com/p/CMPQCz_pIDs/?utm_source=ig_web_copy_link

വിവാഹ വാര്‍ഷികം എന്ന് മാത്രമാണ് സംവൃത സുനില്‍ എഴുതിയിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും വിവാഹ ചടങ്ങിലെ നിമിഷമാണ് ഫോട്ടോയില്‍ പകര്‍ത്തിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചേലാട്ട് സുനില്‍കുമാറും സാധനയുമാണ് സംവൃത സുനിലിന്റെ അച്ഛനും അമ്മയും.

അഖില്‍ ജയരാജാണ് സംവൃത സുനിലിന്റെ ഭര്‍ത്താവ്.അഗസ്ത്യ അഖില്‍, രുദ്ര അഖില്‍ എന്നീ രണ്ട് മക്കളാണ് അഖില്‍ ജയരാജ്- സംവൃത ദമ്പതിമാര്‍ക്കുള്ളത്.

shortlink

Related Articles

Post Your Comments


Back to top button