സോഷ്യൽ മീഡിയയിൽ സജീവമായ സിനിമാ സീരിയൽ നടിയാണ് സാധിക വേണുഗോപാല്‍. വനിത ദിനം മനോഹരമായി ആഘോഷിച്ചിരിക്കുകയാണ് താരം. ശരീരത്തില്‍ പുതിയ രണ്ട് ടാറ്റൂ ചെയ്തിരിക്കുകയാണ് സാധിക.
സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ടാറ്റൂ വിശേഷം പങ്കുവെച്ചത്. മാറിലും വയറിലുമായാണ് ടാറ്റൂ ചെയ്തത്. തന്റെ സന്തോഷത്തിനും പ്രോത്സാഹനത്തിനും വേണ്ടി എന്തെങ്കിലും വിമണ്‍സ് ഡേയില്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അങ്ങനെ തന്നെക്കുറിച്ചുള്ള ടാറ്റൂ ചെയ്തെന്നുമാണ് താരം പറയുന്നത്.
read also:ബാറോസ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു ; മോഹൻലാലിനൊപ്പം പൃഥ്വിരാജും
https://www.instagram.com/tv/CMJ46cyJMvY/?utm_source=ig_embed
കസ്റ്റമൈസ്ഡ് യുണീക് ഡിസൈനാണ് താരം തെരഞ്ഞെടുത്തത്. ചെമ്മരിയാടിന്റെ കൊമ്പുവെച്ച ശക്തയായ സ്ത്രീയാണ് ടാറ്റൂവില്‍. തന്റെ സ്വഭാവത്തിന്റെ പ്രതിഫലനമാണ് ഈ ടാറ്റൂ എന്നാണ് സാധിക പറയുന്നത്. സ്റ്റില്‍ റൈസ് എന്നാണ് മറ്റൊരു ടാറ്റുവില്‍ കുറിച്ചിരിക്കുന്നത്.
പുതിയറോഡിലുള്ള ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസില്‍ നിന്നാണ് നടി പച്ചകുത്തിയത്. കയ്യിലും കാലിലുമായി രണ്ട് ടാറ്റൂ താരം മുൻപ് ചെയ്തിട്ടുണ്ട്.
Post Your Comments