AwardsBollywoodGeneralLatest NewsNEWSOscarSocial Media

ഓസ്‌കർ പട്ടിക പുറത്ത് വിടുന്നത് പ്രിയങ്കയും ഭർത്താവ് നിക്കും ; ”സൂരറൈ പോട്ര്, ‘മ് മ് മ്” പട്ടികയിൽ

പ്രിയങ്ക തന്നെയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

93-ാമത് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പുറത്തുവിടുന്നത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്കും ചേർന്ന്. മാര്‍ച്ച് 15 നാണ് പട്ടിക പുറത്ത് വിടുന്നത്. പ്രിയങ്ക തന്നെയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

”ഹേ അക്കാദമി, ഓസ്‌കര്‍ നാമനിര്‍ദേശം ഞാന്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കട്ടെ. തമാശ പറയുന്നതാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു നിക്ക് ജോനാസ്. ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണ്”- പ്രിയങ്ക കുറിച്ചു.

 

366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറൈ പോട്ര്, ഐ.എം. വിജയന്‍ മുഖ്യകഥാപാത്രമായി എത്തുന്ന ‘മ് മ് മ്…’ (സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പട്ടികയില്‍ ഇടംനേടി.

കോവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ആഞ്ജലീസില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ കോവിഡിനെ തുടർന്ന് ഓണ്‍ലൈനായാണ് ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്.

ഫെബ്രുവരി 28 മുതല്‍ യു.എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം എന്ന നിബന്ധനയും വച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button