GeneralLatest NewsMollywoodMovie GossipsNEWS

‘അദ്ദേഹത്തിന് എന്തും പറയാമല്ലോ’; ശ്രീനിവാസന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മമ്മൂട്ടി

ഞാനാണ് ചാനല്‍ ചെയര്‍മാന്‍, എന്നെ ആര് ഏല്‍പ്പിക്കാനാണ് മമ്മൂട്ടി

കൈരളി ചാനലിന് വേണ്ടി പിണറായി വിജയനെ അഭിമുഖം ചെയ്ത സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടന്‍ ശ്രീനിവാസന്‍ വിശദീകരണം നടത്തിയിരുന്നു. അന്ന് അഭിമുഖം നടത്തേണ്ടിയിരുന്നത് നടൻ മമ്മൂട്ടി ആയിരുന്നുവെന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടി ഇതിന് മറുപടി നൽകുകയും ചെയ്തു.

‘അതിനിപ്പോ ഞാന്‍ എന്ത് ചെയ്യണം?’ എന്നായിരുന്നു താരത്തിന്റെ മറുപടി. ‘മമ്മൂക്കയെയാണല്ലോ ആദ്യം അഭിമുഖം എടുക്കാന്‍ ഏല്‍പ്പിച്ചത്?’ എന്ന ചോദ്യത്തിന് ‘ഞാനാണ് ചാനല്‍ ചെയര്‍മാന്‍, എന്നെ ആര് ഏല്‍പ്പിക്കാനാണ്?’ എന്നാണ് മമ്മൂട്ടിയുടെ മറുപടി.

ശ്രീനിവാസന്‍ പറഞ്ഞത് നുണയാണോ എന്ന ചോദ്യത്തിന് ‘നിങ്ങള്‍ പുള്ളിയോട് ചോദിക്ക്, ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് എന്തും പറയാമല്ലോ’ എന്നാണ് മമ്മൂട്ടി പറയുന്നത്.

താനും ശ്രീനിവാസനും വളരെ കാലമായി നല്ല സുഹൃത്തുക്കളാണ്, ശ്രീനിവാസന്‍ പറഞ്ഞത് താന്‍ കണ്ടിട്ടില്ല എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button