സിനിമയിലെ മറ്റു നായിക നടിമാരോട് മത്സരിക്കുന്ന ശീലം തനിക്കില്ലെന്നു തുറന്നു പറയുകയാണ് നടി നമിത പ്രമോദ്. ഒരാള്‍ ഒരു സിനിമയുടെ കഥ പറയുമ്പോള്‍ അയാള്‍ക്ക് എത്രത്തോളം സിനിമ നന്നായി അറിയാം എന്ന് താന്‍ ശ്രദ്ധിക്കാറുണ്ടെന്നും നമിത പ്രമോദ് പറയുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു നമിത പ്രമോദ് മനസ്സ് തുറന്നത്.
നമിത പ്രമോദിന്റെ വാക്കുകള്‍
“എനിക്ക് ആരോടും മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍. ആര്‍ക്കെങ്കിലും എന്നോട് മത്സരമുണ്ടോ എന്നറിയില്ല. പിന്നെ നേരത്തെ പറഞ്ഞ പോലെ ഇവിടെ ഇപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്ക്കുന്നില്ലല്ലോ. കുറച്ചു നാള് അവസരം കിട്ടും, അത് കഴിയുമ്പോഴേക്കും പുതിയ ആളുകള്‍ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്സ് ആണ്. ഹീറോസും, ഹീറോയിനുമൊക്കെ അങ്ങനെയാണ്. കഥ പറയാന്‍ വരുന്നത് പുതിയ ആളുകളാണെങ്കില്‍ ആ ചിത്രത്തെക്കുറിച്ച് നല്ല ധാരണയുണ്ടോയെന്നു ഞാന്‍ നോക്കാറുണ്ട്. ചിലര്‍ക്ക് അതിനെ പറ്റി ധാരണയുണ്ടാകണമെന്നില്ല. ഒരു സംവിധായകനെ സംബന്ധിച്ചു എല്ലാ കാര്യങ്ങളിലും നല്ല ഗൃഹപാഠം വേണം. അങ്ങനെയുള്ളവരുടെ കൂടെ ജോലി ചെയ്യാനാണ് കൂടുതല്‍ സുഖം”.
Post Your Comments