കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ മത്സരാര്‍ഥികളുടെ പ്രണയകഥകള്‍ ചര്‍ച്ചയായിരുന്നു. ഓരോ മത്സരാര്‍ഥികളോടും മോഹൻലാല്‍ അവരവരുടെ പ്രണയം ചോദിച്ചറിഞ്ഞു. എല്ലാവരും അവരവരുടെ പ്രണയം തുറന്നുപറഞ്ഞു. ബിഗ് ബോസില്‍ ഉള്ള പ്രണയത്തെ കുറിച്ചും ചിലര്‍ പറഞ്ഞു. മോഹൻലാല്‍ തന്നെ എല്ലാവരെയും കൊണ്ട് പറയിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡുകളെ കുറിച്ചുള്ള വിലയിരുത്തലുകളുമായി എത്തിയിരിക്കുകയാണ് സീരിയൽ നടി അശ്വതി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അശ്വതിയുടെ പ്രതികരണം.
പ്രേമം, പ്രേമം സര്‍വത്ര പ്രേമം. ബിഗ്ഗ്‌ബോസോ അതോ ലവ് ഹൗസോ ഇതെന്ന് അശ്വതി ചോദിക്കുന്നു. എന്തായാലുംടാസ്‌ക് ഒക്കെ എല്ലാവരും വൃത്തിയായി ചെയ്തുവെന്ന് അശ്വതി പറയുന്നു.
അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്;
പ്രേമം, പ്രേമം സര്‍വത്ര പ്രേമം. ബിഗ്ഗ്‌ബോസോ അതോ ലവ് ഹൗസോ, എന്തായാലും ടാസ്‌ക് ഒക്കെ വൃത്തിയില്‍ ചെയ്തു. ഭാഗ്യചേച്ചിടെ പ്യൂണില്‍ നിന്നു കോളേജ് ഉടമയിലേക്കുള്ള മാറ്റവും രൂപവും കണ്ട് ഞാന്‍ മാത്രമേ ചിരിച്ചു ഒരു പരുവമായൊള്ളോ ആവോ, 80കളില്‍ കലാലയത്തില്‍ രാജാക്കന്മാരുടെ ഭാഷ ആരുന്നോ പറഞ്ഞോണ്ടിരുന്നത്. മണിക്കുട്ടനും നോബി ചേട്ടനും ഇന്നലേം ഇന്നുമായി കലക്കി കടുക് വറക്കുകയാണ്. അനൂപ് ഇന്നലെ ഒരു മന്ദബുദ്ധിയും വിക്കനുമാരുന്നല്ലോ, മറന്നിരിക്കണു കുട്ടി ക്യാരക്ടര്‍ മറന്നിരിക്കണു. സായി ഇലക്ഷന് ടൈമില്‍ ആ കഴിഞ്ഞ ടാസ്‌കിലെ സ്വഭാവം അങ്ങോട്ട് കയറി നാഗവല്ലി കയറുന്നപോലെ, സായിക്ക് ഏത് കഥാപാത്രം കൊടുത്താലും സ്വന്തം സ്വഭാവമായ കഥാപാത്രത്തെ വിട്ടൊരു കളിയില്ലെന്നു വീണ്ടും തെളിയിച്ചു.
ഫിറോസ് സജ്‌ന പ്രാങ്ക് ടാസ്‌കിനേക്കാളും ഗംഭീരമായിരുന്നു. സന്ധ്യ, രമ്യ, ഡിമ്ബല്‍ എന്നിവരല്ലാതെ ഒരു പെണ്ണുപോലും തിരിഞ്ഞു നോക്കിയില്ല സജ്‌ന അവിടിരുന്നു കരഞ്ഞപ്പോള്‍. റിതു ആണേല്‍ ഇതെന്നെ ബാധിക്കുന്നതല്ലെന്ന ഭാവത്തില്‍ തലങ്ങും വെലങ്ങും നടപ്പുണ്ടാരുന്നു. ഭാഗ്യ ചേച്ചി പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടാണോ എന്ന് തോന്നണു എന്തായാലും ഇടപെട്ടില്ല. ഇടപെടാതിരുന്ന വ്യക്തികളോട് ഒരല്‍പ്പം നിരാശ എനിക്ക് തോന്നി. പിന്നെ കണ്ടത് അഡോണി, എയ്ഞ്ചല്‍ ആരുന്നു. ഇലാസ്റ്റിക് പോലെ നീളുന്നത് കണ്ടപ്പോള്‍ ഞാന്‍ ടീവി നിര്‍ത്തിയിട്ടു അടുക്കളേല്‍ ബാക്കി ഉണ്ടാരുന്ന പാത്രം കഴുകി ആ ദേഷ്യം അങ്ങോട്ട് തീര്‍ത്തു.
Post Your Comments