BollywoodGeneralLatest NewsNEWSSocial Media

കറുത്ത ഡ്രസ്സിൽ തിളങ്ങി പ്രിയങ്ക ചോപ്ര ; വൈറലായി ചിത്രം

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാനും എപ്പോഴും പ്രിയങ്ക ശ്രമിക്കാറുണ്ട്. പ്രിയങ്കയുടെ ഏറ്റവും പുത്തന്‍ ലുക്കുകളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം.

വേറിട്ട വേഷങ്ങൾ ധരിച്ച് ശ്രദ്ധ നേടുന്ന നടിമാരിൽ മുൻനിരയിലാണ് പ്രിയങ്ക. അതേസമയം വേഷങ്ങളുടെ പേരില്‍ ഇത്രയേറെ ട്രോളുകളെ നേരിടേണ്ടിവന്ന മറ്റൊരു താരമുണ്ടാവില്ലെന്ന് ഉറപ്പാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ബ്രീട്ടിഷ് വോഗ് മാഗസിനിന് വേണ്ടിയുള്ള ചിത്രം നടി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട് .കറുത്ത നിറത്തിലുള്ള ഫര്‍ ഡ്രസ്സാണ് പ്രിയങ്ക അണിഞ്ഞിരിക്കുന്നത്.

https://www.instagram.com/p/CMNPLKHDVHR/?utm_source=ig_web_copy_link

കോളറിലും ഹെം ലൈനിലും നല്‍കിയിരിക്കുന്ന ഫര്‍ ഡീറ്റൈയിലിംഗാണ് ഡ്രസ്സിന്റെ പ്രത്യേകത. കറുത്ത ഹീല്‍സ് ഡ്രസ്സിന്റെ ഭംഗി കൂട്ടുന്നു. ബ്രിട്ടീഷ് വോഗിന് വേണ്ടിയുള്ള അഭിമുഖവും ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ബാല്യകാല ഇഷ്ടം ഹോളിവുഡ് താരം ടോം ക്രൂയിസിനോടാണെന്ന് താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button