CinemaGeneralKollywoodLatest NewsNEWS

അജിത്തിന്‍റെയും മക്കളുടെയും കാര്യം നോക്കാതെ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് സാധ്യമല്ല

സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്ടബോധമില്ല

വിവാഹ ശേഷം സിനിമയില്‍ നിന്ന് ഗുഡ് ബൈ പറഞ്ഞ നടി ശാലിനി ഇനി തനിക്ക് സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് തുറന്നു പറയുകയാണ്. അതിന്റെ കാരണത്തെക്കുറിച്ചും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം മനസ്സ് തുറക്കുന്നു.

“അജിത്തുമായുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ പരിഗണന ജീവിതത്തിനു നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്ടബോധമില്ല. കാരണം ഉത്തരവാദിത്വമുള്ള ഒരു ഭാര്യയായി, രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്. വീണ്ടും സിനിമയില്‍ സജീവകാന്‍ സാധ്യതയുണ്ടോ? എന്ന ചോദ്യം ഞങ്ങളുടെ വിവാഹ ശേഷം ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ അത് സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവ്, സ്കൂളില്‍ പോകുന്ന രണ്ടു കുഞ്ഞുങ്ങളും, ഇവരെയല്ലാം ശ്രദ്ധിക്കുന്ന കാര്യത്തില്‍ നിന്നകന്നുനിന്നുകൊണ്ട് ക്യാമറയുടെ മുന്‍പില്‍ നിന്ന് അഭിനയിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല”.

shortlink

Related Articles

Post Your Comments


Back to top button