
നവാഗതനായ എസ്.കെ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയുന്ന ആദ്യ തമിഴ് ഹൊറര്‍ ചിത്രമാണ് ‘ദി ഗോസ്റ്റ് ബംഗ്ലാവ്.’ എസ്.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗിന്നസ് പക്രു, ബിജുക്കുട്ടന് സ്ഫടികം ജോര്‍ജ്, ഗീതാ വിജയന്, കനകലത, ജസ്ന സാദിഖ്, ബിന്ദു വരാപ്പുഴ, തമിഴ് താരങ്ങളായ മനോബല, ചെല്ലദുരൈ, മന്ത്ര, നളിനി, കിരണ്‍ റാത്തോര്‍, സോനാ, കവിത തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നെല്ലായി ജയന്തിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്ന ഗാനം, പ്രശസ്ത നടി അനു സിത്താരയുടെ സഹോദരി അനു സോനാര ആലപിക്കുന്നു. ഗിന്നസ് പക്രു പതിനാല് അടി ഉയരമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്ന പ്രത്യേകത ‘ ദി ഗോസ്റ്റ് ബംഗ്ലാവി’നുണ്ട്. എഡിറ്റര്‍-രാജേഷ് മംഗലത്ത്. ദി ഗോസ്റ്റ് ബംഗ്ലാവ് ഇതേ പേരില്‍ ഹിന്ദി തെലുങ്ക് ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
Post Your Comments