ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ ശോഭന സുരേഷ് ഗോപി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഗംഭീര വിജയമാണ് കൈവരിച്ചത്. തമിഴിലും ഹിന്ദിയിലുമൊക്കെയായി നിരവധി ഭാഷകളിൽ ചിത്രം റീമേക്ക് ചെയുകയും ചെയ്തു. ഇപ്പോഴിതാ സിനിമ ഇറങ്ങി 27 വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിന്റെ പഴയകാല ഓർമ്മ പങ്കുവെയ്ക്കുകയാണ് നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്.
നടൻ മോഹൻലാലിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. സിനിമയോട് ഒരു നടൻ എന്ന നിലയിൽ താരം പുലർത്തിയ നീതിയെക്കുറിച്ചാണ് അപ്പച്ചന് വാചാലനായത്.
അദ്ദേഹത്തിന്റെ വാക്കുകൾ
‘മണിച്ചിത്രത്താഴിന്റെ ഡബ്ബിംഗ് ഫുള്‍ തീര്‍ത്തിട്ട് എല്ലാവരും ഹാപ്പിയായി പിരിഞ്ഞു. എന്നാല്‍ രാത്രിയില്‍ പാച്ചിക്കയെ ( ഫാസില്‍) മോഹന്‍ലാല്‍ വിളിച്ചിട്ട്, തൃപ്തിയായിട്ടില്ലെന്നും ഒന്നുകൂടെ ഡബ്ബ് ചെയ്യണമെന്ന് പറഞ്ഞു. ഞാനും സിദ്ദിഖും ലാലുമൊക്കെ മറ്റൊരു റൂമിലിരിക്കുകയാണ്. പാച്ചിക്ക വന്ന് ഞങ്ങളോട് കാര്യം പറഞ്ഞു. മോഹന്‍ലാലിന് ഇഷ്ടപ്പെട്ടിട്ടില്ലെന്നും, ഒന്നുകൂടെ ഡബ്ബ് ചെയ്യണമെന്നാണ് പറയുന്നതെന്ന് പാച്ചിക്ക അറിയിച്ചു. പിറ്റേദിവസം ജോയി തിയേറ്ററില്‍ വിളിച്ചു പറയാനും വേണ്ട കാര്യങ്ങള്‍ ചെയ്തു.
രാവിലെ മോഹന്‍ലാല്‍ വന്നു. ഞങ്ങള്‍ ഓകെയാണെന്ന് പാച്ചിക്ക ലാലിനോട് പറഞ്ഞു. പക്ഷേ മോഹന്‍ലാലിന് തൃപ്തിയായിട്ടില്ല. ആ ഒമ്ബത് മിനിട്ട് സമയമാണ് ആള്‍ക്കാരെ പിടിച്ചിരുത്തുന്നത്. അവിടെ ആള്ക്കാര് അല്പം ഡിസ്റ്റര്‍ബ് ആയാല്‍ സിനിമ ടോട്ടലി ഡിസ്റ്റര്‍ബ് ആകും. ഒരു ആര്‍ട്ടിസ്റ്റ് ഇങ്ങനെ നിന്നിട്ട് മോണോ ഡയലോഗ് പറയുകയാണ്. അപാരമായ കഴിവുള്ള ഒരു ആര്‍ട്ടിസ്റ്റിന് മാത്രമേ ഓഡിയന്‍സിനെ അത്രയും സമയം പിടിച്ചിരിത്താന്‍ കഴിയൂ. അതാണ് സിനിമയുടെ മര്‍മ്മം. മോഹന്‍ലാലിനും ഫാസിലിനും അതറിയാം. ഡബ്ബ് ചെയ്തത് ഒന്നുകൂടി കണ്ടതോടെ മോഹന്‍ലാലിന് ഓകെയായി. വീണ്ടും എടുക്കേണ്ടിയും വന്നില്ല. അതൊരു നടന്റെ കഴിവാണ്. നമ്മളെ എല്ലാവരെയും പിടിച്ചിരുത്തി കഴിയും’.
Post Your Comments