GeneralLatest NewsMollywoodNEWS

മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി ; വിടാതെ നേതൃത്വം

നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ഇടയ്ക്ക് സിനിമയിൽ നിന്ന് വിട്ട് രാഷ്ട്രീയത്തിൽ സജീവമായെങ്കിലും വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്

എന്നാൽ ഇപ്പോൾ സുരേഷ് ഗോപി മറ്റൊരു പ്രശ്നം നേരിട്ട് കൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിയോട് ബി.ജെ.പി സംസ്ഥാന നേതൃത്വം വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം സിനിമ തിരക്കുകൾ ഉള്ളതിനാൽ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്നാണ് സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി നേരത്തെയും ബി.ജെ.പി സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തില്‍ ഉറച്ച് നിൽക്കുകയാണ് പാര്‍ട്ടി നേതൃത്വം.

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി സംസ്ഥാന നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. എന്നാൽ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button