CinemaLatest NewsMollywoodNEWSUncategorized

പഠിക്കുമ്പോൾ എ.ബി.വി.പി പ്രവര്‍ത്തകൻ, പിന്നീട് ഇടതുപക്ഷം, ഇപ്പോൾ ട്വന്റി 20; ചാഞ്ചാട്ട നിലപാടുള്ള നടനോ ശ്രീനിവാസന്‍ ?

ശ്രീനിവാസന്റെ ട്വന്റി 20 പ്രവേശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജന്റെ പ്രസ്താവനയാണ്. കൃത്യമായി രാഷ്ട്രീയം മനസിലാക്കിയിട്ടുള്ള ആളല്ല ശ്രീനിവാസനെന്നും, ചാഞ്ചാട്ട നിലപാടുള്ള നടനാണെന്നും, കോളജ് കാലത്ത് എ.ബി.വി.പിക്കാരനായിരുന്ന ശ്രീനിവാസന്‍, പിന്നീട് ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും പി.ജയരാജന്‍ പറഞ്ഞു.

അതേസമയം, 15 വര്‍ഷം മുമ്പ് പിണറായി വിജയന്റെ ഉപദേശ പ്രകാരമാണ് പുറം വേദനയ്ക്ക് ചികിത്സിക്കാന്‍ കിഴക്കമ്പലത്ത് സാബു ജേക്കബിന്റെ പിതാവ് എം. സി ജേക്കബ് വൈദ്യനെ കാണുന്നതെന്നും, ട്വന്റി 20 യില്‍ ചേരുന്നത് പിണറായിക്ക് എതിരായതുകൊണ്ടല്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

കിറ്റെക്‌സ് ഉടമ സാബു എം. ജേക്കബ് നേതൃത്വം നല്‍കുന്ന ട്വന്റി 20 രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാവുകയാണെന്ന് ശ്രീനിവാസന്‍ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും, ഉപദേശക സമിതിയിലുണ്ടാകുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അതേസമയം കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി 20എന്നും, അതിനാലാണ് താന്‍ പിന്തുണ നൽകുന്നതെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button