ബോബി – സഞ്ജയ് എന്ന ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ മമ്മൂട്ടിയെ ആദ്യമായി നായകനാക്കി തിരക്കഥയെഴുതുന്ന സിനിമയാണ് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ‘വണ്‍’ എന്ന സിനിമയ്ക്ക് വേണ്ടി പ്രേക്ഷകരും കാത്തിരിക്കുകയാണ്. തന്റെ രണ്ടാമത്തെ ചിത്രം തന്നെ മമ്മൂട്ടിയെ ഹീറോയാക്കി ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംവിധായകന് സന്തോഷ് വിശ്വനാഥ്. ‘വണ്‍’ എന്ന സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടി താന്‍ ആദ്യമായി മമ്മൂട്ടിയെ കാണാന്‍ പോയ അനുഭവത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പങ്കുവയ്ക്കുകയാണ് സന്തോഷ് വിശ്വനാഥ്.
“വണ്‍ എന്ന സിനിമയുടെ കഥ പറയാന്‍ പോയത് മമ്മുക്കയുടെ വീട്ടിലാണ്. മമ്മുക്ക പറഞ്ഞ സമയത്തിനും അര മണിക്കൂര്‍ വൈകിയാണ് ഞാന്‍ അവിടെ എത്തിയത്. ആളുകള്‍ മമ്മുക്കയെക്കുറിച്ച് പറഞ്ഞു വച്ചിരിക്കുന്ന ഒരു രീതി ഉണ്ടല്ലോ, ‘ചൂടനാണ് പെട്ടെന്ന് ദേഷ്യം വരുമെന്നൊക്കെ’. ആ അവസരത്തില്‍ ഞാന്‍ താമസിച്ചു അവിടെ എത്തിയാല്‍ മമ്മുക്ക എങ്ങനെ പ്രതികരിക്കും എന്ന ചിന്ത തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ഒരു രാജാവിനെ പോലെ മമ്മുക്ക അവിടെ ഇരുപ്പുണ്ട്. അടുത്തായി ബോബിയും സഞ്ജയുമുണ്ട്. ബോബി കഥ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാന്‍ അവിടെ ചെന്നതും ഒരു വീട്ടില്‍ ഒരു ഗസ്റ്റ് വന്നാല്‍ എങ്ങനെ പെരുമാറണോ അതെ രീതിയില്‍ തന്നെ മമ്മുക്ക എന്നോട് പെരുമാറി. മമ്മുക്ക ഹസ്തദാനം നല്കി എന്നെ സ്വീകരിച്ചു. അപ്പോള്‍ തന്നെ ഞാന്‍ പകുതി കൂളായി. പിന്നെ എനിക്കും അവരുടെ ചര്‍ച്ചയിലേക്ക് ഈസിയായി ഇറങ്ങിചെല്ലാന്‍ കഴിഞ്ഞു”. സന്തോഷ് വിശ്വനാഥ് പറയുന്നു.
Post Your Comments