മാധ്യമ രംഗത്തു നിന്ന് ടെലിവിഷന്‍ സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിയ നടിയാണ് മീര നായര്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഞാന്‍ പ്രകാശന്‍’ എന്ന ഹിറ്റ് ചിത്രത്തില്‍ റേച്ചല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മീര നായര്‍ ആ സിനിമയില്‍ അഭിനയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
“ഞാന്‍ പ്രകാശനിലെ ടീന മോളുടെ അമ്മ റേച്ചലിന്റെ വേഷം നല്ല അഭിനന്ദനങ്ങള്‍ കിട്ടിയ കഥാപാത്രമാണ്. അപ്പോഴും ഞാന്‍ കരുതിയിരുന്നില്ല ഇതായിരിക്കും ഇനി മുന്നോട്ടുള്ള വഴിയെന്ന്. സത്യന്‍ അന്തിക്കാട് സാറിന്റെ സിനിമയായതു കൊണ്ടാണ് ചെയ്തത്. ഇങ്ങോട്ട് വിളിച്ചു പറയുമ്പോള്‍ എങ്ങനെ വേണ്ടെന്ന് പറയും. സിനിമയില്‍ മുഖം കാണിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരില്ലേ അവരെയൊക്കെ ഓര്‍ത്തപ്പോള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നെ ആ സമയത്ത് ഞാന്‍ മറ്റൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ആ വേഷം ഏറ്റെടുത്തത്. അതിനു ശേഷവും അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. അപ്പോഴാണ് ശരിക്കും ഇഷ്ടം തോന്നി തുടങ്ങിയത്. ഇപ്പോഴിത് നന്നായി ആസ്വദിക്കുന്നുണ്ട്. ഇതുവരെ ചെയ്ത ജോലികളെല്ലാം വച്ച് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് ഇത് തന്നെയാണ്. ഫ്രീലാന്‍സായി നില്‍ക്കുന്നതിന്റെ സംതൃപ്തിയുണ്ട്. ഒരു കമ്പനിയില്‍ പോയി സ്ഥിരമായി ജോലി ചെയ്‌താല്‍ കിട്ടാത്ത സന്തോഷവും ഇതിനുണ്ട്. അതുപോലെ ഒരുപാട് ക്രിയേറ്റിവായിട്ട് നില്‍ക്കുന്ന ആള്‍ക്കാര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്‍റെ സന്തോഷം വേറൊന്നാണ്. ആ വൈബ് ശരിക്കും ആസ്വദിക്കുന്നുണ്ട്”.
Leave a Comment