കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവൻ. കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ അരങ്ങേറ്റം. അമ്മയുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിന് സാക്ഷിയാകാന്‍ മഞ്ജുവും ക്ഷേത്രത്തിൽ എത്തിയിരുന്നു. കല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലി വേഷമാണ് ഗിരിജ മാധവൻ അവതരിപ്പിച്ചത്.
എറണാകുളത്ത് നിന്ന് പെരുവനം ക്ഷേത്രത്തിൽ എത്തിയ അമ്മയെ ചമയങ്ങൾ അണിയിക്കുമ്പോഴും മഞ്ജുവും കൂടെ നിന്നു. അമ്മയുടെ നേട്ടത്തില്‍ ഏറെ അഭിമാനമെന്ന് മഞ്ജു പറഞ്ഞു.
കുട്ടിക്കാലം മുതല്‍ മഞ്ജു വാര്യര്‍ക്ക് പ്രചോദനമായിരുന്ന അമ്മ ഗിരിജ രണ്ട് വര്‍ഷം മുന്‍പാണ് കഥകളി അഭ്യസിക്കാന്‍ തുടങ്ങിയത്. കഥകളിക്ക് ഒപ്പം മോഹിനിയാട്ടവും പരിശീലിക്കുന്നുണ്ട്. ഏറെ നാളായുള്ള ആഗ്രഹമായിരുന്നു കഥകളി പഠനമെന്ന് ഗിരിജ പറഞ്ഞു. മഞ്ജു വാര്യരും മധു വാര്യരും കഥകളി പഠനത്തെ പ്രോത്സാഹിപ്പിച്ചു എന്നും പ്രായം കാര്യമാക്കേണ്ടതില്ലെന്നും ഗിരിജ പറയുന്നു. ഏവർക്കും വീണ്ടും മാതൃകയാവുകയാണ് മഞ്ജുവും അമ്മ ഗിരിജയും.
Post Your Comments