അനില്‍ ബാബു സംവിധാനം ചെയ്തു 2004-ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രമാണ് ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’. ആ സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രത്തെ ചെയ്ത നടന്‍ ലാലു അലക്സ്. സാമ്പത്തിക പ്രതിസന്ധി മൂലം ഇടയ്ക്ക് വച്ചു നിന്നുപോയ സിനിമ അന്നത്തെ കാലത്ത് ബോക്സ് ഓഫീസില്‍ ശ്രദ്ധ നേടാതെ പോയെന്നും വിനോദ സിനിമ എന്ന നിലയില്‍ തിയേറ്ററില്‍ നല്ല വിജയം നേടാന്‍ അര്‍ഹതയുള്ള ഒരു സിനിമയായിരുന്നു അതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ലാലു അലക്സ് പങ്കുവയ്ക്കുന്നു.
“ഞാന്‍ ചെയ്ത നല്ല വിനോദ സിനിമകളില്‍ ഒന്നായിരുന്നു ജയറാം നായകനായ ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’. അനില്‍ ബാബു സംവിധാനം ചെയ്ത ആ ചിത്രത്തില്‍ എനിക്ക് നല്ലൊരു വേഷമായിരുന്നു. ‘സല്‍പ്പേര് രാമന്‍കുട്ടി’ ഇന്നും ടിവിയില്‍ കാണിക്കുമ്പോള്‍ എന്റെ കഥാപാത്രത്തെ പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരും കൈയ്യടിച്ചു സ്വീകരിക്കുന്നുണ്ട്. പക്ഷേ ആ സിനിമ അന്ന് തിയേറ്ററില്‍ വേണ്ടത്ര വിജയിച്ചില്ല. നന്നായി ഓടേണ്ട ഒരു കൊമേഴ്സ്യല്‍ ചിത്രമായിരുന്നു അത്. വിനോദ സിനിമ എന്ന നിലയില്‍ നല്ല ഒരു സബ്ജക്റ്റ് ആയിരുന്നു ആ സിനിമ പ്രേക്ഷകരുമായി പങ്കുവച്ചത്. അതിനു ചില സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ സിനിമ ഇടയ്ക്ക് വച്ച് നിന്നുപോയി. പിന്നീട് അതൊക്കെ പരിഹരിച്ചു വളരെ വൈകിയാണ് അത് റിലീസിനെത്തുന്നത്. അപ്പോഴേക്കും അതിന്‍റെ ഒരു ലൈവ് ഫീല്‍ നഷ്ടമായി. ‘സല്‍പ്പേര് രാമന്‍കുട്ടി’യിലെ സീന്‍ ചെയ്തു കഴിയുന്ന സന്ദര്‍ഭങ്ങളില്‍ ജയറാം എന്നോട് പറയുമായിരുന്നു. “ചേട്ടന്റെ കഥാപാത്രം അത്രത്തോളം ഹിറ്റ് ആകുമെന്ന്”. എന്റെ സിനിമ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു സിനിമ തന്നെയായിരുന്നു ‘ഞാന്‍ സല്‍പ്പേര് രാമന്‍ കുട്ടി’.
Post Your Comments