നടിയും അവതാരികയും നിർമ്മാതാവും തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങിയ നടിയാണ് ഖുശ്ബു. മലയാളികൾക്കും പ്രിയങ്കരിയായ താരം നിരവധി മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1980 കളിൽ ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച സിനിമ. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു എന്നിവരുടെയെല്ലാം നായികയായി തിളങ്ങി. മലയാളത്തിൽ സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.
തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് ഖുശ്ബുവിന്റെ ഭർത്താവ്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഇരുവരുടെയും 21-ാം വിവാഹവാർഷിക ദിനമാണിന്ന്. ഭർത്താവിന് ആശംസ അറിയിച്ചുകൊണ്ട് ഖുശ്ബു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
https://www.instagram.com/p/CGiMfcbA-Ul/?utm_source=ig_web_copy_link
“രാജാവ് അവന്റെ രാജ്ഞിയോടൊപ്പം. വീട്ടിലുള്ള മുതിർന്നവരുടെ അനുഗ്രഹത്തോടെ ആഘോഷങ്ങൾക്ക് തുടക്കമിടുന്നതാണ് മികച്ച വഴി. അനുഗ്രഹം തരാൻ മറ്റാരാണ് മികച്ചതായുള്ളത്, ഇത്ര നല്ല മനുഷ്യനെ വളർത്തിയെടുത്ത ആളല്ലാതെ,” സുന്ദറിനും സുന്ദറിന്റെ അമ്മയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഖുശ്ബു കുറിച്ചു.
Post Your Comments