CinemaGeneralMollywoodNEWS

തനിച്ച് ചുറ്റിയടിക്കാന്‍ കഴിയാത്തത് വലിയ സങ്കടം: നമിത പ്രമോദ്

നമ്മളെ എനര്‍ജറ്റിക്കായിട്ടു നിര്‍ത്താന്‍ സംഗീതത്തിനു കഴിയും

തന്‍റെ സ്വഭാവ രീതിയെക്കുറിച്ച് തുറന്നു പറഞ്ഞു നടി നമിത പ്രമോദ് എപ്പോഴും പോസിറ്റീവായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന താന്‍ ആരോടും ഒരിക്കലും ദേഷ്യപ്പെടാറില്ലെന്നും അച്ഛനും അമ്മയും പഠിപ്പിച്ച ശീലമാണ് അതെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുകയാണ്.

“എപ്പോഴും പോസിറ്റീവായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അതായിരിക്കാം എപ്പോഴും എന്റെ മുഖത്ത് ഒരു ചിരിയുള്ളത്. എന്നെ അമ്മയും അച്ഛനും പഠിപ്പിച്ചത് അങ്ങനെയാണ്. ഒരിക്കലും ദേഷ്യപ്പെട്ട മുഖവുമായി ഞാന്‍ ആരോടും ഇടപഴകാറില്ല. ഇത് കാരണം എന്നോട് സംസാരിക്കുമ്പോള്‍ പോലും പോസിറ്റീവ് എനര്‍ജി ലഭിക്കാറുണ്ട് എന്ന് പലരും പറയാറുണ്ട്‌. എങ്കിലും ഞാന്‍ പൊതുവേ റിസര്‍വ്ഡാണ്. അടുത്ത് കഴിഞ്ഞാല്‍ ഭയങ്കര കമ്പനിയാകും. ചില നേരത്ത് തനിച്ചിരിക്കാനാണ് എനിക്കിഷ്ടം. സ്വതന്ത്രമായി ഇഷ്ടമുള്ളിടത്തൊക്കെ കറങ്ങാന്‍ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം ഇടയ്ക്ക് തോന്നാറുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന താരമാകുകയെന്നത് വലിയൊരു ഭാഗ്യമല്ലേ. ഒരുപാട് പേര്‍ കൊതിച്ചു വളരെ ചുരുക്കം പേര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അതെനിക്ക് കിട്ടുന്നുണ്ടല്ലോ. പിന്നെ ഇത്തരം ചെറിയ കാര്യങ്ങളോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് സ്വയം ആശ്വസിക്കും. പിന്നെ പാട്ട് കേള്‍ക്കും. ആസ്വദിക്കും. നമ്മളെ എനര്‍ജറ്റിക്കായിട്ടു നിര്‍ത്താന്‍ സംഗീതത്തിനു കഴിയും. സംഗീതം പോലെ നൃത്തവും എനിക്ക് ഏറെ ഇഷ്ടമാണ്”. നമിത പ്രമോദ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button