‘ദി പ്രീസ്റ്റ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട നടൻ മമ്മൂട്ടിയും നടി മഞ്ജു വാര്യരും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇരുവരും ചിത്രത്തെക്കുറിച്ചും മറ്റു സിനിമ വിശേഷങ്ങളെക്കുറിച്ചും പങ്കുവെച്ചിരുന്നു. ഇതെല്ലം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ധരിച്ച മസ്കാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പ്രിന്റുള്ള ഹ്യൂഗോ മാസ് ന്യൂ സീസൺ പ്രിന്റ് മാസ്ക് ആണ് മമ്മൂട്ടി ധരിച്ചത്. ഈ മാസ്ക് ഓൺലൈൻ വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. എന്നാൽ ഇതിന്റെ വിലയാണ് ശ്രദ്ധേയം. ഈ മാസ്കിന്റെ മാത്രം വില എത്രയെന്ന് വെബ്സൈറ്റിൽ നിലവിൽ ലഭ്യമല്ല. പക്ഷെ ഈ ശ്രേണിയിലെ മാസ്കുകൾക്ക് ഏറ്റവും കുറഞ്ഞത് 25 ഡോളർ അഥവാ 1,822.78 രൂപയോളം വില വരുന്നതാണ്.
മാർച്ച് 11ന് ‘ദി പ്രീസ്റ്റ്’ തിയേറ്ററുകളിലെത്തുകയാണ്. നവാഗതനായ സംവിധായകൻ ജോഫിൻ ടി. ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായി മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
സംവിധായകൻറെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുൽ രാജ് സംഗീതം പകരുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അഖിൽ ജോർജ്ജ് ആണ്. ആൻറോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ ഡി ഇല്യൂമിനേഷൻസിൻറെയും ബാനറിൽ ആൻറോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പൻ, ജഗദീഷ്, മധുപാൽ തുടങ്ങിയവരും അഭിനയിക്കുന്നു.
Post Your Comments