GeneralKollywoodLatest NewsMovie GossipsNEWS

ധനുഷ് മദ്യപിച്ച് ജയം രവിയുടെ ഭാര്യയുമായി വഴക്കിട്ടു ; പ്രതികരണവുമായി ജയം രവി

നടന്‍ ധനുഷും നടന്‍ ജയം രവിയുടെ ഭാര്യ ആരതിയും തമ്മില്‍ വഴക്കിടുന്നു

നടന്‍ ധനുഷ് മദ്യപിച്ച് നടന്‍ ജയം രവിയുടെ ഭാര്യയുമായി വാക്കേറ്റമുണ്ടായി. കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തയാണ് ഇത്. ധനുഷും ജയം രവിയും ഭാര്യയുമൊത്തുളള ചിത്രത്തോടൊപ്പമാണ് ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിക്കുന്നത്.

സിനിമാ താരങ്ങളുടെ ചിത്രങ്ങൾ വെച്ച് വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പലപ്പോഴും പ്രചരിക്കാറുണ്ട്.  അതുപോലെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.

നടന്‍ ധനുഷും നടന്‍ ജയം രവിയുടെ ഭാര്യ ആരതിയും തമ്മില്‍ വഴക്കിടുന്നു എന്ന കുറിപ്പോടെയാണ് ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജയം  രവിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍.

”2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിലെ വീഡിയോ ആണിത്. ജയം രവി നായകനായും അരവിന്ദ് സ്വാമി വില്ലനുമായെത്തിയ ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ധനുഷ്, ഐശ്വര്യ രജനികാന്ത്, തൃഷ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ധനുഷും ആരതിയും വഴക്കിടുകയായിരുന്നില്ല. അതൊരു വ്യാജ പ്രചാരണം മാത്രമാണ്. ധനുഷിന്റയും ജയം രവിയുടെ കുടുംബങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്”- ജയം രവിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button