
ശ്രീനിവാസന്റെ മകനും ഗായകനും നടനുമായ വിനീത് ശ്രീനിവാസനെതിരെ വിമർശനവുമായി സിപിഎം നേതാവ്. റെജി ലൂക്കോസാണ് വിനീത് ശ്രീനിവാസനെതിരെ ഇപ്പോൾ പോസ്റ്റ് ഇട്ടിരിക്കുന്നത്. ചാനൽ ചർച്ചകളിൽ സ്ഥിരം സിപിഎമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നയാളാണ് റെജി. വിനീത് ശ്രീനിവാസന്റെ പാട്ട് അരോചകമാണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനമാണെന്നും റെജി തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു.
എന്നോട് ആരെങ്കിലും എനിക്ക് ഏറ്റവും അരോചകമായത് എന്തെന്നു ചോദിച്ചാൽ ഈ വിനീത് ശ്രീനിവാസന്റെ പാട്ട് കേൾക്കുന്നതാണന്ന് നിസ്സംശയം പറയും. കൊയ കൊയ കൊഞ്ചിക്കൊണ്ടുള്ള ഇദ്ദേഹത്തിൻ്റ് പാട്ടുകൾ മലയാള സംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്. എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് ഈ സംഗീതം എന്തെന്നറിയാത്ത മനുഷ്യനാണന്നതാണ് കാലഘട്ടത്തിൻ്റെ ഗതികേടും നാണക്കേടും. മുഴുവൻ പാട്ടുകളും ഇങ്ങേർ പാടുന്നത് എന്ത് അഡ്ജസ്റ്റുമെൻ്റാണ്. എത്രയോ മിടുമിടുക്കരുടെ അവസരമാണ് ഈ ലോബിയിങ് കാരൻ തകർക്കുന്നതെന്നും റെജി ലൂക്കോസ് പറയുന്നു.
ഇടത് ചായ് വുള്ള നടനാണ് ശ്രീനിവാസനെന്നായിരുന്നു ജനങ്ങളുടെ ധരണ. എന്നാൽ കഴിഞ്ഞ ദിവസം ശ്രീനിവാസൻ ട്വന്റി ട്വന്റി പാർട്ടിയുടെ ഭാഗമായിരുന്നു. പാർട്ടിയുടെ ഉപദേശകരിൽ ഒരാളായാണ് ശ്രീനിവാസൻ എത്തിയത്. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.
എന്നാൽ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ നേതാവിന് എതിരെ രംഗത്തെത്തി. കിട്ടാത്തമുന്തിരി പുളിക്കുമെന്ന് എന്നൊക്കെയുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ സിപിഎം നേതാവിന് എതിരെ ഉയരുന്നത്.
Post Your Comments