നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് അരവിന്ദ് ആകാശ്. നടനും ഡാൻസറുമായ അരവിന്ദ് നാൽപ്പതിലേറെ സിനിമകളിൽ ഇതിനോടകം ചെയ്തിട്ടുണ്ടെങ്കിലും മലയാളികൾക്ക് എന്നും ബാലാമണിയെ രക്ഷിക്കാനെത്തിയ കൃഷ്ണനാണ് താരം.
ഇപ്പോഴിതാ, ഒരു പഴയകാല ചിത്രം പങ്കുവയ്ക്കുകയാണ് അരവിന്ദ്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, സുനിൽ ഷെട്ടി എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് അരവിന്ദ് പങ്കുവെച്ചിരിക്കുന്നത്.
2000ൽ ‘ഹീരാ ഫേരി’ എന്ന ചിത്രം ഇറങ്ങിയ കാലത്തുനിന്നുള്ള ഫോട്ടോയാണിത്. പഞ്ചാബ് സ്വദേശിയായ അരവിന്ദ് ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. പിന്നീട് അരവിന്ദിന്റെ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. അരവിന്ദിന്റെ അമ്മ തമിഴ് സിനിമകളിൽ ഡാൻസറായി ജോലി ചെയ്തിരുന്നു. അമ്മയുടെ വഴിയെ ഡാൻസിലേക്കും പിന്നീട് സിനിമയിലേക്കും എത്തിപ്പെടുകയായിരുന്നു അരവിന്ദ്.
https://www.instagram.com/p/CMLoEzHDqbz/?utm_source=ig_web_copy_link
‘പടയപ്പ’ എന്ന ചിത്രത്തിൽ ഡാൻസർ ആയി പ്രത്യക്ഷപ്പെട്ട അരവിന്ദ് പിന്നീട് ഹേ റാം, ഉയിരിലെ കലന്തത് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നളചരിതം നാലാം ദിവസം ആയിരുന്നു അരവിന്ദിന്റെ ആദ്യമലയാളചിത്രം. പിന്നീടാണ് നന്ദനത്തിൽ അഭിനയിക്കുന്നത്. തുടർന്ന് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
Post Your Comments