GeneralLatest NewsMollywoodNEWS

ലോക്ക്ഡൗൺ സമയത്തായിരുന്നു വിവാഹം, അതുകൊണ്ട് ഹണിമൂണിനൊന്നും പോകാൻ പറ്റിയില്ല ; വിവാഹ ജീവിതത്തെക്കുറിച്ച് മിയ

ഇതുവരെ കുക്കിങ് തുടങ്ങിയിട്ടില്ലെന്നും മിയ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മിയ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. എറണകാളും സ്വദേശിയായ ബിസിനസുകാരൻ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു മിയയുടെ വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോഴിതാ സ്റ്റാർ മാജിക് ഷോയിലെത്തിയ തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്.

വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെമെന്ന് മിയ പറയുന്നു. ജീവിതത്തിൽ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോൾ ചെറുതായി അതിൽ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു. അശ്വിന് ചായ ഉണ്ടാക്കി കൊടുക്കാറുണ്ടോയെന്ന് ചോദിച്ചപ്പോൾ അശ്വിന് ചായയും കാപ്പിയും കുടിക്കുന്ന ശീലമില്ലെന്നായിരുന്നു മിയയുടെ മറുപടി. താൻ ഇതുവരെ കുക്കിങ് തുടങ്ങിയിട്ടില്ലെന്നും മിയ പറഞ്ഞു.

.ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം. അതിനാൽ തന്നെ ഹണിമൂണിനൊന്നും പോയില്ലെന്നും, പാലായിലെ തന്റെ വീട്ടിലേക്കും തിരിച്ച് ഭർത്താവിന്റെ വീട്ടിലേക്കും മാത്രമായിരുന്നു വിവാഹശേഷമുളള തന്റെ യാത്രകളെന്നും മിയ പറഞ്ഞു.

അഭിനയം തുടരുമെന്ന് വിവാഹ ദിവസം തന്നെ മിയ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം മിയ അഭിനയിക്കുന്നതിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഭർത്താവ് അശ്വിനും പറഞ്ഞിരുന്നു.

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്‌സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

shortlink

Related Articles

Post Your Comments


Back to top button