മലയാളത്തില്‍ എല്ലാത്തരം വേഷങ്ങളും ചെയ്ത നടനാണ് സിദ്ധിഖ്. നായകനായും, സഹനടനായും, കോമേഡിയനായും, വില്ലനായും അങ്ങനെ വിവിധ പാത്ര സൃഷ്ടിയില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന സിദ്ധിഖ് താന്‍ തുടക്കകാലത്ത് സിനിമയില്‍ വരുമ്പോള്‍ അവഗണന നേരിട്ടോ എന്ന ഒരു അഭിമുഖ പരിപാടിയിലെ ചോദ്യത്തിന് മറുപടി പറയുകയാണ്. മമ്മൂട്ടിക്കൊപ്പം ആദ്യമായി സിനിമയില്‍ അഭിനയിച്ച താന്‍ ഹോട്ടലില്‍ നിന്ന് മമ്മൂട്ടിയുടെ കാറില്‍ തന്നെയാണ് ലൊക്കേഷനിലേക്ക് പോയതെന്നും അത് കൊണ്ട് തന്നെ സിനിമയിലെ ആരും തന്നെ അവഗണിച്ചതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും സിദ്ധിഖ് പറയുന്നു.
“സിനിമയില്‍ നിന്ന് ഒരു അവഗണന എനിക്ക് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ആദ്യത്തെ സിനിമ ചെയ്യുന്നത് തന്നെ സൂപ്പര്‍ താരമായ മമ്മൂട്ടിക്കൊപ്പമാണ്. ഹോട്ടലില്‍ നിന്ന് അദ്ദേഹത്തിന്റെ കാറില്‍ ലൊക്കേഷനിലേക്ക് പോയ വ്യക്തിയാണ് ഞാന്‍. പുതിയതായി വരുന്ന ഒരാള്‍ക്ക് ഏതെങ്കിലും സീനിയര്‍ താരങ്ങളില്‍ നിന്ന് ഒരു അവഗണന നേരിട്ട് എന്ന് അറിഞ്ഞാല്‍ ആ സീനിയര്‍ താരത്തോട് തന്നെ ഞാന്‍ ചോദിച്ചിട്ടുണ്ട്, “താങ്കള്‍ ഞാന്‍ വന്നപ്പോള്‍ ഇങ്ങനെയല്ലല്ലോ പെരുമാറിയതെന്ന്”. സിനിമയിലെ ആരും എന്നെ മാറ്റി നിര്‍ത്തിയതായി എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ ഇടപെടലും സ്നേഹവു അതില്‍ പ്രധാനമാണ്”.
Post Your Comments