കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ മത്സരാര്‍ഥികളുടെ പ്രണയകഥകള്‍ ചര്‍ച്ചയായിരുന്നു. ഓരോ മത്സരാര്ഥികളോടും മോഹൻലാല്‍ അവരവരുടെ പ്രണയം ചോദിച്ചറിഞ്ഞു. ബിഗ് ബോസില്‍ ഉള്ള പ്രണയത്തെ കുറിച്ചും ചിലര്‍ പറഞ്ഞു. ബിഗ് ബോസിലെ പ്രണയത്തെ കുറിച്ച് മോഹൻലാലിനോട് സൂചന നല്കിയ സൂര്യ ഇന്നും അതിനെ കുറിച്ച് സംസാരിച്ചു.
രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ഗാർഡൻ ഏരിയയിൽ വന്നു നിന്നു കൊണ്ട് തൻ്റെ മനസ്സിലുള്ള ഒരു ഇഷ്ടം തുറന്ന് പറയുകയായിരുന്നു സൂര്യ. ഇത് കണ്ടിരുന്ന മോഹൻലാൽ പിറ്റേദിവസം അത് ചോദിക്കുകയും ചെയ്തു. മത്സരാർത്ഥികൾ കണ്ടെത്തിയത് അത് മണിക്കുട്ടനായിരുന്നു എന്നാണ്. ഇപ്പോഴിതാ അത് ശരിവെക്കുകയാണ് സൂര്യ. മണിക്കുട്ടനോട് ഇക്കാര്യം സൂര്യ തുറന്നു പറയുകയും ചെയ്തു. മണിക്കുട്ടനോട് മാത്രമായിട്ടാണ് സൂര്യ ഇക്കാര്യം മാറ്റിയിരുത്തി പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം താൻ പറഞ്ഞ ഇഷ്ടം തോന്നിയെന്ന് പറഞ്ഞ ആ ബഹുമാനമുള്ള വ്യക്തി മണിക്കുട്ടനാണ് എന്നായിരുന്നു സൂര്യ പറഞ്ഞത്. ഇത് കേട്ട മണിക്കുട്ടൻ ആശ്ചര്യത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. നന്ദി പറഞ്ഞ മണിക്കുട്ടനോട് അങ്ങനെ തോന്നാനുണ്ടായ കാരണവും സൂര്യ പറഞ്ഞു . തൻ്റെ അച്ഛനും അമ്മയും മാത്രമായിരുന്നു തനിക്കിതുവരെ ചെവി തന്നിരുന്നതെന്നും ഇവിടെ വന്നപ്പോൾ ആ പരിഗണന തനിക്ക് കിട്ടിയത് മണിക്കുട്ടൻ്റെ പക്കൽ നിന്നായതു കൊണ്ടാണ് ഇഷ്ടവും ബഹുമാനവും തോന്നിയതെന്നും സൂര്യ വ്യക്തമാക്കി. ആ സ്നേഹം അതുപോലെ നിൽക്കട്ടെയെന്നും അതിലൊരു മാറ്റവും ഉണ്ടാകാതിരിക്കട്ടെ എന്നും മണിക്കുട്ടൻ സൂര്യയോട് പറഞ്ഞു.
Post Your Comments