BollywoodGeneralLatest NewsNEWS

രൺബീറിന് കോവിഡ് ; ആലിയ ഭട്ട് ക്വാറന്റൈനില്‍

സഞ്ജയ് ലീല ബന്‍സാലിക്കും കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. ഇതോടെ
അദ്ദേഹം സംവിധാനം ചെയ്യുന്ന ‘ഗംഗുബായി കത്തിയാവാഡിയ’ എന്ന  ചിത്രത്തിൽ അഭിനയിക്കുന്ന നടി ആലിയ ഭട്ടും ക്വാറന്റൈനിലായി.

അതേസമയം സഞ്ജയുടെ മാതാവ് ലീല ബന്‍സാലിക്ക് നെഗറ്റീവാണ്. സഞ്ജയ്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അമ്മയ്ക്ക് കോവിഡ് ടെസ്റ്റ് നടത്തിരുന്നു.

നേരത്തെ നടൻ രണ്‍ബീര്‍ കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.   രണ്‍ബീര്‍ കപൂറിനോടൊപ്പവും ആലിയ ഭട്ട് ഒരു പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് ആലിയയും നിരീക്ഷണത്തിലായത്.

രണ്‍ബീറിന് കോവിഡ് സ്ഥിരീകരിച്ച വിവരം അമ്മയും നടിയുമായ നീതു കപൂറാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ”നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി, രണ്‍ബീറിന്‍റെ അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നു. എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് അവന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്” നീതു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button