GeneralLatest NewsNEWSSocial MediaTollywood

തിരുനല്‍വേലി ഹല്‍വയുടെ രുചിയേക്കുറിച്ച് സാമന്ത അക്കിനേനി

ഇഷ്ട ഭക്ഷണത്തെക്കുറിച്ചാണ് സാമന്ത പങ്കുവെയ്ക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ സൂപ്പർ താരമാണ് സാമന്ത അക്കിനേനി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ചാണ് താരം പങ്കുവെയ്ക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സാമന്ത ഇക്കാര്യം പങ്കുവെച്ചത്.

തിരുനല്‍വേലി ഹല്‍വയെ കുറിച്ചാണ് താരം പറയുന്നത്. ഹല്‍വയോടുള്ള തന്റെ ഇഷ്ടം തുറന്ന് പറയാനും താരം മറന്നില്ല. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായിട്ടാണ് ഹല്‍വയുടെ വിശേഷം സാമന്ത പങ്കുവെച്ചത്. ഗോതമ്പ് പൊടിയും നെയ്യും പ്രധാന ചേരുവയായ ഈ ഹല്‍വ തമിഴനാട്ടിലെ വിവാഹ സദ്യകളില്‍ പ്രധാനിയാണ്. മധുരവും അതോടൊപ്പം മുന്നിട്ട് നില്‍ക്കുന്ന നെയ്യിന്റെ രുചിയും ഈ ഹല്‍വയെ വേറിട്ടതാകുന്നു.

shortlink

Related Articles

Post Your Comments


Back to top button