കൊച്ചി: രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി നടൻ മമ്മൂട്ടി. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്നും സ്ഥാനാർത്ഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാൻ രാഷ്ട്രീയത്തിൽ വരുന്നുവെന്ന വാർത്തകൾ കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. സജീവ രാഷ്ട്രീയത്തിൽ താല്പര്യമുള്ള ആളല്ല ഞാൻ. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാൻ ചെയ്ത് കൊണ്ടിരിക്കുന്നത്. അത് സിനിമയാണ്. ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ല. തൽക്കാലം അതിനോട് താല്പര്യമില്ല’, മമ്മൂട്ടി പറഞ്ഞു.
അതേസമയം സെക്കൻഡ് ഷോ അനുവദിച്ചതിനെ തുടർന്ന് പ്രീസ്റ്റ് റിലീസ് ചെയ്യാൻ തീരുമാനിച്ചു. വ്യാഴാഴ്ച ചിത്രം തിയേറ്ററിലെത്തും. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക നിഖില വിമൽ, ബേബി മോണിക്ക, അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആർ ഡി ഇലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകന്റെ താണ്.തിരക്കഥ സംഭാഷണം ദീപുപ്രദീപ്, ശ്യാം മേനോൻ. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം.
സൗണ്ട് ഡിസൈൻ ജയദേവൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടർ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ , കോസ്റ്റ്യൂം പ്രവീൺ വർമ്മ, സ്റ്റണ്ട് സുപ്രീം സുന്ദർ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ പ്രവീൺ ചക്രപണി. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, മീഡിയ പ്രൊമോഷൻസ് മഞ്ജു ഗോപിനാഥ്.
Post Your Comments