പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് അർജുൻ അശോകൻ. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഭാര്യ നിഖിതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ് അർജുൻ പങ്കുവെച്ചിരിക്കുന്നത്. നവംബർ 25നാണ് അർജുനും ഭാര്യ നിഖിതയ്ക്കും ഒരു മകൾ പിറന്നത്. അൻവി എന്നാണ് മകൾക്ക് അർജുൻ പേരിട്ടിരിക്കുന്നത്.
https://www.instagram.com/p/CMJd34GsMOx/?utm_source=ig_web_copy_link
2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
‘പറവ’ എന്ന ചിത്രത്തിലൂടെയാണ് നടൻ ഹരിശ്രീ ആഷോഷകന്റെ മകനായ അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’,‘മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ജൂൺ’ എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്. വിധു വിൻസൻറ് സംവിധാനം നിർവ്വഹിക്കുന്ന ‘സ്റ്റാൻഡ് അപ്’ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.
Post Your Comments