Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSSocial Media

എന്റെ പാട്ടിനെ വിശ്വസിച്ചു കൂടെ നിന്നത് ഇവർ 5 പേരാണ് ; അൽഫോൺസ് പുത്രൻ

ഞാൻ ഡയറക്ഷൻ എന്ന് പേര് വെച്ചെങ്കിലും അവരവരുടെ വീഡിയോസ് എടുത്തത് അവർ തന്നെയാണെന്ന് അൽഫോൺസ്

പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. അടുത്തിടയിലാണ് അൽഫോൻസിൻറെ പുതിയ ആൽബം പുറത്തിറങ്ങിയത്. നിമിഷ നേരംകൊണ്ടാണ് കഥകള്‍ ചൊല്ലിടാമെന്ന ആല്‍ബം വൈറലായി മാറിയത്. ഇപ്പോഴിതാ ആല്‍ബം ഒരുക്കിയതിനെക്കുറിച്ച് പറയുകയാണ് അൽഫോൺസ്.

12 പേരോട് വീഡിയോ എടുക്കാൻ ആവശ്യ പെട്ടെങ്കിലും, എന്നെ വിശ്വസിച്ചു, എന്റെ പാട്ടിനെ വിശ്വസിച്ചു കൂടെ നിന്നതു 5 പേര് മാത്രമാണെന്നും അല്‍ഫോണ്‍സ് പറയുന്നു. കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, കൃഷ്ണശങ്കർ, വിനയ് ഫോർട്ട് , ഷറഫുദ്ദീൻ എന്നിവരായിരുന്നു ആ താരങ്ങൾ എന്ന് അൽഫോൺസ് വ്യക്തമാക്കുന്നു.

അൽഫോൺസിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഈ കാര്യം പറയാൻ വിട്ടു പോയി. കഥകൾ ചൊല്ലിടാം എന്ന പാട്ടിന്റെ വീഡിയോ ചെയ്യാൻ വേണ്ടി പറഞ്ഞപ്പോ എല്ലാവരും നല്ല ഉഷാറായാണ് ചെയ്തത്. വിനീത് ലിറിക്‌സ് എഴുതുകയും പാടുകയും ചെയ്തത് കൊണ്ട് ഞാൻ വീണ്ടും വീഡിയോ എടുക്കാൻ നിർബന്ധിച്ചില്ല. ടോട്ടൽ എനിക്ക് കിട്ടിയ വീഡിയോസ് ഇത്രയാണ്. കുഞ്ചാക്കോ ബോബൻ- 31ഷോട്സ്, വിനീത് ശ്രീനിവാസൻ 98 വീഡിയോ, കൃഷ്ണശങ്കർ – 162 ഷോട്സ്, വിനയ് ഫോർട്ട് – 86 ഷോട്സ് , ഷറഫുദ്ദീൻ – 36 ഷോട്സ് ഇത്രയുമാണ്.

ഞാൻ ഡയറക്ഷൻ എന്ന് പേര് വെച്ചെങ്കിലും അവരവരുടെ വീഡിയോസ് എടുത്തത് അവർ തന്നെയാണ്. എല്ലാർക്കും ഫൈനൽ വീഡിയോ അയച്ചു കൊടുത്തെങ്കിലും ആരും പേര് വെക്കാൻ ആവശ്യപ്പെട്ടില്ല. അതുകൊണ്ടു ഞാനും അത് ശ്രദ്ധിച്ചില്ല. ഇത് ടീവിയിൽ വരുമ്പോ ഞാൻ അവരവരുടെ പേരുകൾ ചേർത്ത് ഇറക്കാൻ നോക്കാം. അവരോടു ഫോൺ വിളിച്ചു പറഞ്ഞാ മതി ഇത്. പക്ഷെ അവർക്ക് കിട്ടേണ്ട പേര് അവർ ആവശ്യപെട്ടിലെങ്കിലും ഇട്ടുകൊടുക്കണമെന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് ഇത് പബ്ലിക് ആയിട്ട് പറയുന്നേ. 12 പേരോട് വീഡിയോ എടുക്കാൻ ആവശ്യ പെട്ടെങ്കിലും, എന്നെ വിശ്വസിച്ചു, എന്റെ പാട്ടിനെ വിശ്വസിച്ചു കൂടെ നിന്നതു ഇവര് 5 പേര് മാത്രമാണെന്നും അൽഫോൺസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button