തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടി കൃഷ്ണ പ്രഭ. സിനിമയിലെത്തിയിട്ടു പതിനഞ്ച് വര്‍ഷമായ തനിക്ക് ലഭിക്കുന്നതൊക്കെ ചെറിയ വേഷങ്ങള്‍ ആണെങ്കിലും പരാതിയോ പരിഭവമോ ഇല്ലാതെ അഭിനയിച്ചു പോകുന്ന നടിയാണ് താനെന്നും സിനിമയില്‍ നിന്ന് കിട്ടുന്നതെല്ലാം ബോണസ് ആയിട്ടാണ് കാണുന്നതെന്നും കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ കൃഷ്ണ പ്രഭ പറയുന്നു.
“സിനിമയിലെത്തിയിട്ടു 15 വര്‍ഷമായി. ചെറിയ ചെറിയ വേഷങ്ങളായിരുന്നു ഇത് വരെയും കിട്ടിയിരുന്നത്. പക്ഷേ അതിലൊന്നും പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. കിട്ടുന്നതെല്ലാം ബോണസ് എന്ന് കരുതുന്ന ആളാണ് ഞാന്‍. നല്ല ടീമിനൊപ്പം വര്‍ക്ക് ചെയ്യാനാണ് എല്ലാ കാലത്തും ആഗ്രഹിച്ചിരുന്നത്. ആ കാര്യത്തില്‍ ഭാഗ്യവതിയാണ്. ഇതുവരെ ചെയ്തതെല്ലാം നല്ല ടീമിനൊപ്പമാണ്. എല്ലാം അറിയപ്പെടുന്ന ആള്‍ക്കാര്‍ക്കൊപ്പം തന്നെയാണ്. അതൊരു വലിയ എക്സ്പീരിയന്‍സാണ്. അവരില്‍ നിന്നൊക്കെ ഒരുപാട് പഠിക്കാനുണ്ട്. പിന്നെ കിട്ടിയ വേഷങ്ങളെല്ലാം ഒരേ ട്രാക്കാണെന്ന് തോന്നിയിട്ടുണ്ട്. എന്നാലും കിട്ടുന്ന വേഷങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് പറയാറില്ലേ. അതിലാണ് ഞാനും വിശ്വസിക്കുന്നത്”. കൃഷ്ണ പ്രഭ പറയുന്നു.
Post Your Comments