നടനും, സംവിധായകനുമായ ശ്രീനിവാസൻ ട്വന്റി 20 യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സാധാരണക്കാരായ കഷ്ടപ്പെടുന്നവർക്ക് എന്തെങ്കിലും നന്മ ചെയ്യാൻ ശ്രമിക്കുന്ന പ്രസ്ഥാനമാണ് ട്വൻറി 20 എന്നും ഇത് കേരളം ഭരിക്കുന്ന കാലം വരുമെന്നും ശ്രീനിവാസൻ പറഞ്ഞു. സമ്പത്തില്ലാത്തവന്റെ കൈയിൽ അധികാരവും സമ്പത്തും ഒരുമിച്ച് വരുമ്പോൾ വഴിതെറ്റുകയാണ്. നിലവിലെ കേരള രാഷ്ട്രീയത്തിൽ ഒരു പ്രതീക്ഷയുമില്ല.
അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ നടത്തിയതുപോലുള്ള പരീക്ഷണമാണ് ട്വൻറി 20 യിലൂടെ ഇവിടെയും നടത്തുന്നത്. 15 വർഷം മുമ്പ് പിണറായി വിജയന്റെ ഉപദേശപ്രകാരമാണ് നടുവേദനക്ക് ചികിത്സിക്കാൻ കിഴക്കമ്പലത്ത് സാബു ജേക്കബിന്റെ പിതാവ് എം.സി. ജേക്കബ് വൈദ്യനെ കാണുന്നത്. ഇന്ന് ട്വൻറി20യിൽ ചേരുന്നത് പിണറായിക്ക് എതിരായതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്‍റി-20 മോഡലെന്നും ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
നേരത്തെ കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി 20. അതിനാലാണ് താന്‍ പിന്തുണ നൽകുന്നതെന്നും മെട്രോമാന്‍ ഇ. ശ്രീധരനും ജേക്കബ് തോമസുമൊക്കെ ബി.ജെ.പി. വിട്ട് ട്വന്റി 20 ക്ക് ഒപ്പം വരണമെന്നാണ് തന്റെ ആഗ്രഹമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
Post Your Comments