വനിതാ ദിനത്തില്‍ ആശംസകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടി അനുഷ്ക ശർമയുടെ ഭർത്താവുമായ വിരാട് കോലി. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആശംസയുമായി എത്തിയത്. അനുഷ്ക കുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രവും കോലി പങ്കുവെച്ചു.
‘ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാര്‍ത്ഥ ശക്തി എന്താണെന്നും, അവരുടെ ഉള്ളില്‍ ദൈവം ജീവന് സൃഷ്ടിച്ചതിന്റെ കാരണവും നിങ്ങള്‍ മനസ്സിലാക്കും. അവര്‍ നമ്മള് പുരുഷന്മാരേക്കാള് ശക്തരായതിനാലാണത്. എന്റെ ജീവിതത്തിലെ കരുണയുള്ളവളും ശക്തയുമായ സ്ത്രീക്കും, അമ്മയെ പോലെ വളരാന്‍ പോകുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍. കൂടാതെ ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍’- കോലി കുറിച്ചു.
https://www.instagram.com/p/CMJZFGpF-E0/?utm_source=ig_web_copy_link
ജനുവരി 11നാണ് വിരാട് കോലി- അനുഷ്ക ശര്‍മ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. കോലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അന്ന് വിവരം ആരാധകരുമായി പങ്കുവച്ചത്. വാമിക എന്നാണ് മകളുടെ പേര്.
Post Your Comments