Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodGeneralLatest NewsNEWSSocial MediaVideos

‘പോൺ താരം’ എന്ന പേരിൽ നിന്നും ‘ബോളിവുഡ് നടി’ എന്ന മേൽവിലാസം നേടിയെടുത്ത താരം ; സണ്ണി ലിയോണിന്റെ ജീവിതം

സെക്‌സിസ്റ്റ് കമന്റുകള്‍, അവാര്‍ഡ് ഷോകളില്‍ വിലക്ക് തുറന്നു പറഞ്ഞ് സണ്ണി

പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സണ്ണി ലിയോൺ. പോണ്‍ വീഡിയോകളിൽ അഭിനയിച്ച കാരണത്താൽ പലപ്പോഴും അവഗണിക്കപ്പെടേണ്ടി വന്നിട്ടുണ്ട് താരത്തിന്. ഇക്കാരണത്താൽ നടി എന്ന വിശേഷണം താരത്തിന് നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ വ്യക്തി എന്ന നിലയില്‍ സ്വതന്ത്രമായ ആശയങ്ങള്‍ മുന്നോട്ടുവച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയയായും സണ്ണി തന്റേതായ സ്ഥാനം കണ്ടെത്തി.

പോൺ താരത്തിൽ നിന്നും ബോളിവുഡ് നടി എന്ന മേൽവിലാസം സണ്ണി നേടിയത് സ്വന്തം ശ്രമഫലം ഒന്നുകൊണ്ടു മാത്രമാണ് . ഈ വനിതാ ദിനത്തിൽ, വിജയക്കൊടി പാറിച്ച നടിമാരിൽ ഒരാളായി കണക്കാക്കപ്പെടാവുന്ന പട്ടികയിൽ സണ്ണിയുടെ പേരും മുന്നിൽ തന്നെ.

വനിതാ ദിനത്തിന് മുന്നോടിയായി താൻ നേരിട്ട അവഗണനകൾ എന്തെല്ലാം എന്ന് തന്റേതായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സണ്ണി. ഇൻസ്റ്റഗ്രാമിലൂടെയാണ് ചെറിയ കുറിപ്പിന്റെ അകമ്പടിയോടെ സണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CMHi348jRSZ/?utm_source=ig_web_copy_link

സണ്ണിയുടെ വാക്കുകൾ

‘എനിക്കെതിരെ ‘ഹെയ്റ്റ് ക്യാംപയിനുകള്‍’ നടന്നു, മുന്‍വിധികളോടെ എന്നെ സമീപിച്ചു, സെക്‌സിസ്റ്റ് കമന്റുകള്‍ നടത്തി, എന്റെ നൃത്തച്ചുവടുകളെ പോലും വിമര്‍ശിച്ചു, സിനിമാ മേഖലയില്‍ നിന്ന് ഓഫറുകളോ പിന്തുണയോ ഉണ്ടായില്ല, അവാര്‍ഡ് ഷോകളില്‍ വിലക്ക് നേരിട്ടു, പക്ഷേ ഇന്ന്… ഞാനെന്റെ സ്വപ്‌നജീവിതം ജീവിക്കുകയാണ്…

…എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്ററായ ബേബി ഡോള്‍ പോലൊരു ഗാനം ചെയ്തു, ഏറ്റവും സുന്ദരമായ കുടുംബത്തെ ലഭിച്ചു, എന്റെതായ സംരംഭം തുടങ്ങി ഒരു ബിസിനസ് വുമണ്‍ കൂടി ആയി, ഞാന്‍ എന്താണെന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ, മറ്റാരുടെയും സഹായം കൂടാതെ തനിയെ വളര്‍ന്നുവന്ന ഒരു ‘സെല്‍ഫ്‌മെയ്ഡ്’ സ്ത്രീയാണ് ഞാന്‍…’- ഇത്രയുമാണ് വീഡിയോയിലൂടെ സണ്ണി ലോകത്തോട് പറയുന്നത്.

‘ബേബി ഡോൾ’ എന്ന ഡാൻസ് നമ്പറിൽ നിന്നുമാണ് സണ്ണി ബോളിവുഡിന്റെ പ്രിയങ്കരിയായി മാറിയത്. ജിസം 2, ഹേറ്റ് സ്റ്റോറി 2, രാഗിണി എം.എം.എസ്. 2, കുച്ച് കുച്ച് ഹോത്താ ഹേ, ഏക് പഹേലി ലീല തുടങ്ങിയ  സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button