കൊച്ചി : ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന് ശ്രീനിവാസന്. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പ്. കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ശ്രീനിവാസന് ചാനല്‍ പരിപാടിയില്‍ പറഞ്ഞു. ഇന്ന് നടക്കുന്ന ട്വന്റി 20 യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കും.
ബിജെപിയിൽ ചേർന്ന ‘മെട്രോമാൻ’ ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20 യിൽ വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ പ്രവേശനം നേടിയ സിനിമ താരങ്ങൾ ശരിയായ വഴിയിൽ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
Post Your Comments