CinemaGeneralMollywoodNEWS

ഈ ഗാനത്തിന് പിന്നില്‍ വലിയ ഒരു കള്ളത്തരമുണ്ട്: സത്യന്‍ അന്തിക്കാട്

ചിലപ്പോള്‍ അത് സിനിമയില്‍ ഉപയോഗിച്ചേക്കാമെന്നും പറഞ്ഞാണ് 'നോക്കി നോക്കി' എന്ന ഗാനം വിദ്യാജിയെ കൊണ്ട് ഞാന്‍ ചിട്ടപ്പെടുത്തിയത്

താന്‍ വിദ്യാ സാഗര്‍ എന്ന മ്യൂസിക് ഡയറക്ടറോട് പറഞ്ഞ ഒരു കള്ളത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന സിനിമയിലെ ‘നോക്കി നോക്കി’ എന്ന ഗാനം ഒരു കള്ളത്തരത്തിന്റെ കഥ പടച്ചു വിട്ടതു കൊണ്ട് മാത്രം പിറന്ന ഈണമാണെന്നാണ് തന്റെ സിനിമയിലെ പാട്ട് വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് സത്യന്‍ അന്തിക്കാട് ഒരു അഭിമുഖ പരിപാടിയില്‍ പങ്കുവച്ചത്.

“ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയിലെ ‘നോക്കി നോക്കി’ എന്ന ഗാനം ഏറെ സൂപ്പര്‍ ഹിറ്റാണ്. അതില്‍ ആദ്യം അങ്ങനെ ഒരു ഗാനമില്ലായിരുന്നു. ആ സന്ദര്‍ഭത്തിന് വേണ്ടി മറ്റൊരു ഗാനമാണ് ചിത്രീകരിച്ചത്. പക്ഷേ സിനിമയിലെ സിറ്റുവേഷനുമായി യോജിക്കുന്നില്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ സ്വയം മാറ്റിയതാണ്. എനിക്ക് ഉള്‍പ്പടെ ഇഷ്ടപ്പെട്ട ഗാനം മാറ്റിക്കൊണ്ട് ആ സിറ്റുവേഷനിലേക്ക് മറ്റൊരു ഗാനം ചെയ്തു തരണമെന്ന് വിദ്യ സാഗറിനോട് പറയാന്‍ എനിക്ക് തോന്നിയില്ല. അത് കൊണ്ട് നമുക്ക് ചെയ്തിരിക്കുന്ന ഗാനങ്ങള്‍ കൂടാതെ തന്നെ അഡീഷണലായി ഒരു ഗാനം കൂടി ചെയ്തു തരണമെന്നും, ചിലപ്പോള്‍ അത് സിനിമയില്‍ ഉപയോഗിച്ചേക്കാമെന്നും പറഞ്ഞാണ് ‘നോക്കി നോക്കി’ എന്ന ഗാനം വിദ്യാജിയെ കൊണ്ട് ഞാന്‍ ചിട്ടപ്പെടുത്തിയത്. സത്യത്തില്‍ ആ സിറ്റുവേഷനു വേണ്ടി നേരത്തെ ചെയ്തുവച്ചിരുന്ന ഗാനം അതില്‍ നിന്ന് മാറ്റാന്‍ വേണ്ടിയാണു ഞാന്‍ പുതിയ ഗാനം വിദ്യാജിയെ കൊണ്ട് ചെയ്യിപ്പിച്ചത്. റഫീഖ് അഹമ്മദ് വരിയെഴുതിയ ശേഷം ട്യൂണ്‍ ചെയ്ത ഗാനമായിരുന്നു ‘നോക്കി നോക്കി’ എന്ന ശ്രദ്ധേയ ഗാനം. ആ സിനിമയിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ ഗാനമായി അത് മാറുകയും ചെയ്തു”.

shortlink

Related Articles

Post Your Comments


Back to top button