ഗെറ്റപ്പില്‍ അധികം മാറ്റം വരുത്താതെ സ്ക്രീനില്‍ വന്നു കയ്യടി വാങ്ങി പോകുന്ന കലാകാരനായിരുന്നു നടന്‍ ജയറാം. അതിനു മാറ്റം വന്നത് രമേശ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവര്‍ണ്ണതത്ത’ എന്ന സിനിമയോടെയായിരുന്നു. ആ സിനിമയിലെ ജയറാം കഥാപാത്രത്തിന്റെ കൃത്രിമ ചെവി ഇന്ത്യന്‍ സിനിമയിലെ വലിയ ഒരു സംവിധായകന്റെ ചെവിയുടെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് രമേശ് പിഷാരടി തുറന്നു പറയുകയാണ്.
“പഞ്ചവര്‍ണ്ണതത്ത ചെയ്യുമ്പോള്‍ ജയറാമേട്ടന്റെ ലുക്ക് അദ്ദേഹം ഇത് വരെ ചെയ്തതില്‍ നിന്ന് വിഭിന്നമായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ജയറാമേട്ടന്റെ കണ്ണുകള്‍ പ്രേം നസീര്‍ സാറിനെ പോലെ ചെറുതാണ്. അത് കൊണ്ട് അതൊന്നു തുറന്നു പിടിച്ചാല്‍ അത് വരെ കണ്ട ജയറാം കഥാപാത്രങ്ങളില്‍ നിന്ന് മാറി നില്‍ക്കും എന്ന് ഉറപ്പുണ്ടായിരുന്നു, പുരികവും അതിനനുസരിച്ച് പൊക്കി വച്ചപ്പോള്‍ ആ രൂപത്തിന് അത് ചേരുന്നുണ്ടായിരുന്നു. പിന്നെയുള്ള പ്രശ്നം ചെവിയായിരുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ ചെവി വലിയ ചെവി ആണെന്നും, അത് പോലെ ഒന്ന് ഈ കഥാപാത്രത്തിന് നല്‍കാമെന്നും പറഞ്ഞത് നിര്‍മ്മാതാവ് മണിയന്‍ പിള്ള രാജു ചേട്ടനാണ്. പ്രിയദര്‍ശന്‍ സാറിന്റെ ചെവിയാണ് ജയറാം കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഡിസൈന്‍ ചെയ്തവര്‍ക്ക് ഞങ്ങള്‍ മോഡലായി അയച്ചു കൊടുത്തത്”.
Post Your Comments