ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ അത്‍ലീറ്റ് പി.ടി. ഉഷയുടെ ജീവിതം സിനിമയാക്കുന്നു. രേവതി വർമ സംവിധാനം ചെയ്യുന്ന ചിത്രം ഇംഗ്ലിഷിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരിക്കും. കോവിഡ് കാരണം നിർത്തിവച്ചിരുന്ന സിനിമാ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് പി.ടി. ഉഷ പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ചിത്രത്തിൽ ഉഷയുടെ വേഷം ആരാണ് അവതരിപ്പിക്കുന്നത് എന്ന് ഇനിയും തീരുമാനമായിട്ടില്ല. ബോളിവുഡ് താര സുന്ദരിമാരായ പ്രിയങ്ക ചോപ്രയുടെയും കത്രീന കൈഫിന്റെയും പേരുകളാണ് ഉയർന്നു വരുന്നത്.
ബോക്സിങ് താരം മേരികോമിന്റെ ജീവിതം സിനിമയാക്കിയപ്പോൾ പ്രിയങ്ക ചോപ്രയായിരുന്നു ബോക്സിങ് താരമായി സ്ക്രീനിലെത്തിയത്. ഈ ചിത്രത്തിനുവേണ്ടി പ്രിയങ്ക ശരിക്കുള്ള ബോക്സിങ് പഠിച്ചിരുന്നു. അതിനാൽ പ്രിയങ്കയ്ക്ക് ആയിരിക്കാം ഈ നറുക്കും വീഴുന്നത് എന്നാണ് സൂചന. നേരത്തെ മലയാളത്തിലും തമിഴിലും സിനിമകളൊരുക്കിയ രേവതി തന്നെയാണ് ഉഷയുടെ സിനിമയ്ക്കു തിരക്കഥയൊരുക്കുന്നതും.
കേരളത്തിൽ നിന്നുള്ള ഒരു കായിക താരത്തിന്റെ ജീവിതം ബോളിവുഡിൽ എത്തുന്നത് ആദ്യമായിട്ടാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Post Your Comments