
മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് നദിയമൊയ്തു. രാജ്യാന്തര വനിതാദിനമായ ഇന്ന് തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ഏതാനും സ്ത്രീകളെ കുറിച്ച് ഓർക്കുകയാണ് നടി നദിയ മൊയ്തു. ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾക്കപ്പുറത്ത്, നിറത്തിന്റെയും ജാതിയുടെയും വലുപ്പച്ചെറുപ്പം ഇല്ലാതെ ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയമാണ് വനിതാ ദിനാചരണം.
സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമായാണ് രാജ്യാന്തര വനിതാദിനത്തെ ഐക്യരാഷ്ട്രസഭ നോക്കികാണുന്നത്. പുരുഷനെ പോലെ തന്നെ അവകാശങ്ങളും, സ്വാതന്ത്ര്യവും തങ്ങൾക്കുമുണ്ടെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നത്.
വനിതാദിനത്തിൽ, തന്റെ ജീവിതത്തിലെ പ്രകാശം പരത്തുന്ന പെണ്ണുങ്ങളെ ഓർക്കുകയാണ് നടി നദിയ മൊയ്തു. അമ്മ, സഹോദരി, മകൾ, മുത്തശ്ശി, ഭർതൃമാതാവ്, ഭർത്താവിന്റെ സഹോദരി എന്നിവരുടെ ചിത്രങ്ങളാണ് നദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരിക്കുന്നത്.
ടൊവിനോ തോമസ്, വിധു പ്രതാപ്, റിമി ടോമി, പൂർണിമ ഇന്ദ്രജിത് തുടങ്ങിയവരും തങ്ങളുടെ വനിത ദിനാശംസകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
Post Your Comments