CinemaLatest NewsMollywoodNEWSWOODs

വനിതാദിനത്തില്‍ മനുസ്മൃതിയിലെ വരികളുമായി ആശംസ നേർന്ന് മോഹന്‍ലാല്‍ : പ്രതിഷേധിച്ച് സോഷ്യൽ മീഡിയ

ഇന്ന് ലോക വനിതാ ദിനമാണ്. ലോകമെമ്പാടും സ്ത്രീകളെ ആദരിക്കാനുള്ള അവസരമായി കണ്ട് സോഷ്യല്‍ മീഡിയയിലൂടേയും മറ്റുമായി നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. നിരവധി താരങ്ങൾ വനിതാദിനത്തിന് ആശംസകൾ അർപ്പിച്ചും, അവരെ സ്വാധീനിച്ച വ്യക്തികളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു.

മലയാള സിനിമയിലെ സൂപ്പര്‍താരമായ മോഹന്‍ലാലും ഫേസ്ബുക്കിലൂടെ വനിതാദിനം ആശംസിച്ചു.
വനിതാദിനം ആശംസിക്കാന്‍ മനുസ്മൃതിയിലെ വാക്കുകളാണ് താരം ഉപയോഗിച്ചത്.

‘യത്ര നാര്യസ്തു പൂജ്യന്തേരമന്തേ തത്ര ദേവതാഃ യത്രൈ താസ്തു ന പൂജ്യന്തേ സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ,’ എന്നവരികളാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്.

സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ വാഴുന്നുവെന്നും, ആദരിക്കപ്പെടാത്തിടത്ത് ഒരു കര്‍മ്മത്തിനും ഫലമുണ്ടാകില്ല എന്നുമാണ് മോഹന്‍ലാല്‍ പങ്കുവെച്ച വാക്കുകളുടെ അര്‍ത്ഥം.

നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകളിലൂടെ ആശംസകൾ അർപ്പിച്ചത്.
എന്നാൽ മനുസ്‌മൃതിയിലെ വാക്കുകൾ ഉപയോഗിച്ച് ആശംസകൾ അർപ്പിച്ചതിനെതിരെയും പ്രതിഷേധ കമന്റുകൾ ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button