GeneralLatest NewsMollywoodNEWSTV Shows

മോഹൻലാലിനോട് പ്രണയം തുറന്നുപറഞ്ഞ് സൂര്യ

എന്നോടാണോ പ്രണയം എന്ന് സൂര്യയോട് മോഹൻലാൽ

ബിഗ് ബോസ് സീസൺ 3 സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. 14 പേരുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. തർക്കങ്ങളും പ്രശനങ്ങളും സന്തോഷങ്ങളും ഒക്കെയായി ഷോ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന എപ്പിസോഡിൽ മത്സരാര്‍ഥികളുടെ പ്രണയത്തെ കുറിച്ചായിരുന്നു ചര്‍ച്ച.

മത്സരാർഥികളോട് അവരുടെ പ്രണയത്തെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു മോഹൻലാൽ. മത്സരാര്‍ഥികള്‍ ഓരോരുത്തരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് മോഹൻലാലിനോട് തുറന്നു പറയുകയും ചെയ്തു. ഒരാള്‍ മനസില്‍ ഒരാളെ പ്രണയിക്കുന്നുണ്ടല്ലോയെന്ന് മോഹൻലാല്‍ പറഞ്ഞു. സൂര്യയെ ലക്ഷ്യമിട്ടായിരുന്നു മോഹൻലാൽ അത് പറഞ്ഞത്. അത് ആരാണെന്നും മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ അത് മനസില്‍ തന്നെയിരിക്കിട്ടെയെന്നായിരുന്നു സൂര്യയുടെ മറുപടി.

എനിക്ക് ഒരാളോട് ഇഷ്‍ടമുണ്ട് എന്ന് സൂര്യ പറഞ്ഞു. ഇതിനകത്താണോ എന്ന് മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ ചിരിയായിരുന്നു സൂര്യയുടെ മറുപടി. അത് ആരാണ് എന്ന് അവര്‍ കണ്ടുപിടിക്കട്ടെയെന്ന് മോഹൻലാല്‍ പറഞ്ഞു. ഇത് ആരാണ് എന്ന് കണ്ടുപിടിക്കൂവെന്ന് മോഹൻലാല്‍ പറഞ്ഞു. ഇഷ്‍ടം എന്നത് എങ്ങനെ വേണമെങ്കിലും തോന്നാമല്ലോ ലാലേട്ടായെന്ന് സൂര്യ പറഞ്ഞു. എന്നോടാണോ പ്രണയം എന്ന് തമാശയായിട്ടും മോഹൻലാലും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button