GeneralLatest NewsMollywoodNEWSSocial Media

365 ദിവസങ്ങളും സ്ത്രീകളുടേതായി മാറട്ടെ ; വനിതാ ദിനത്തിൽ ആശംസയുമായി മഞ്ജു വാര്യർ

വനിതാ ദിനത്തിൽ വേറിട്ട ആശംസയുമായി മഞ്ജു വാര്യർ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകളുമായി നടി മഞ്ജു വാര്യർ. വർഷത്തിലെ 365 ദിവസങ്ങളും സ്ത്രീകളുടേതായി മാറട്ടെ എന്നാണ് മഞ്ജു വാര്യർ ആശംസിക്കുന്നത്. മാർച്ച് എട്ട് മാത്രമല്ല, 365 ദിവസങ്ങളിലെ ഓരോ ദിവസവും 24 മണിക്കൂറും സ്ത്രീകളുടേതായി മാറട്ടെ എന്നാണ് മഞ്ജു പങ്കുവച്ച ആശംസയുടെ ഉള്ളടക്കം.

https://www.instagram.com/p/CMJqpMbpVPC/?utm_source=ig_web_copy_link

നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടിയോടൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന ‘ദി പ്രീസ്റ്റ്’ ആണ് റിലീസ് കാത്തുകിടക്കുന്ന ചിത്രങ്ങളിൽ ഒന്ന്. പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’, കയറ്റം, ചതുർമുഖം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ എന്നിങ്ങനെ വരാനിരിക്കുന്ന എട്ടോളം ചിത്രങ്ങളിൽ മഞ്ജുവാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button