CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്നു ; ‘പുഴു’ പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

മമ്മൂട്ടി ആദ്യമായാണ് ഒരു വനിതാ സംവിധായികയുടെ ചിത്രത്തിൽ നായകനാകുന്നത്

മാമൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. നടൻ ദുല്‍ഖര്‍ സല്‍മാനാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ‘പുഴു’ എന്ന് പേരിട്ട സിനിമ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആദ്യമായി ഒരു വനിതാ സംവിധായികയുടെ ചിത്രത്തില്‍ നായകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോർജ്ജാണ് ‘പുഴു’ നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ സഹനിര്‍മ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രവുമാണ് പുഴു.

ഉണ്ടക്ക് ശേഷം ഹര്‍ഷാദും വൈറസിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രവുമാണ് പുഴു. തേനി ഈശ്വറാണ് ക്യാമറ. മമ്മൂട്ടി ചിത്രം പേരന്‍പ് ക്യാമറയിലാക്കിയതും തേനിയാണ്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. മനു ജഗത് ആര്‍ട്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും സൗണ്ട് ഡിസൈന്‍. സമീറാ സനീഷ് വസ്ത്രാലങ്കാരവും ബാദുഷ പ്രൊജക്ട് ഡിസൈനും. ശ്രീനാഥ് ഉണ്ണിക്കൃഷ്ണനാണ് സ്റ്റില്‍.എസ് ക്യൂബ് നിര്‍മ്മിച്ച ഉയരേ എന്ന സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു റത്തീന. അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വം പൂര്‍ത്തിയാക്കി മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത് പുഴുവിലാണ്. രാജേഷ് കൃഷ്ണ, റനീഷ് അബ്ദുള്‍ഖാദര്‍, ശ്യാം മോഹന്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

 

shortlink

Related Articles

Post Your Comments


Back to top button