ബാലതാരമായി സിനിമയിലെത്തിയത് മുതൽ മലയാളികളുടെ പ്രിയതാരമാണ് എസ്തര് അനില്‍. പഠനത്തിനായി ചെറിയൊരു ഇടവേളയെടുത്ത എസ്തര് ദൃശ്യം 2 വിലൂടെ തിരികെ വന്നിരിക്കുകയാണ് ഇപ്പോള്‍. ഷാജി. എൻ. കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെ നായികാ നിരയിലേക്ക് ഉയർന്നിരിക്കുകയാണ് താരം. മുംബൈ സെന്റ് സേവ്യേഴ്സിലെ വിദ്യാര്‍ത്ഥിയാണ് എസ്തര് ഇപ്പോള്‍. അവിടെ പഠിക്കുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും എസ്തര് പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയയിലെ മോശം കമന്റുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് എസ്തര് ഇപ്പോൾ.
സോഷ്യല്‍ മീഡിയയില്‍ ഒരു നെഗറ്റീവ് കമന്റ് വന്നാല്‍ എനിക്കു ചിലപ്പോള്‍ 5 മിനിറ്റ് വിഷമം ഉണ്ടാകും. പക്ഷേ, അതു മാറും. എസ്തര് പറയുന്നു. എന്നാല്‍ പ്രശ്നം അതല്ല, ഞാന്‍ അല്ലെങ്കില്‍ ഒരു സ്ത്രീയെന്നു പറയുമ്പോള്‍ ഒറ്റയൊരാളല്ല ബാധിക്കപ്പെടുന്നത്, വീട്ടിലിരിക്കുന്നവര്‍ പോലും ഉള്പ്പെടുകയാണെന്നും എസ്തര് പറഞ്ഞു
അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാതെ മാറിനില്‍ക്കാറാണു പതിവ്. പക്ഷേ, അനശ്വരയ്ക്കു നേരെയുള്ള പ്രശ്നത്തില്‍ പ്രതികരിച്ചിരുന്നു എന്നും എസ്തര് വ്യക്തമാക്കുന്നു. നായിക വേഷം ചെയ്തത് സംശയത്തോടെയായിരുന്നുവെന്നും എസ്തര് പറയുന്നു. മലയാളത്തില്‍ ഒരു ഘട്ടത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്.
ടൈറ്റില്‍ കഥാപാത്രങ്ങളാണെങ്കില്‍ ടെന്ഷനാണനെന്നും എസ്തര് പറയുന്നു. അങ്ങനെ ഇനി വേണ്ട എന്ന് തീരുമാനിച്ചിരിക്കെയാണ് തെലുങ്കില്‍ നിന്നും ജോഹാര്‍ എന്ന സിനിമ വരുന്നത്. നല്ല കഥാപാത്രമായിരുന്നുവെന്നും അങ്ങനെയാണ് തെലുങ്കില്‍ നായികയാകുന്നതെന്നും എസ്തര് പറഞ്ഞു. മഞ്ജുവാര്യരും കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ജാക്ക് ആന്റ് ജില് ആണ് എസ്തറിന്റെ പുതിയ സിനിമ.
Post Your Comments